Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടില കൈപ്പത്തിക്കൊപ്പം! ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും... മാണി തുറന്നുപറഞ്ഞു

യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, എംഎം ഹസൻ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ കഴിഞ്ഞദിവസം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) യുഡിഎഫിനെ പിന്തുണയ്ക്കും. പാലായിലെ കെഎം മാണിയുടെ വീട്ടിൽ ചേർന്ന പാർട്ടി ഉപസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, എംഎം ഹസൻ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ കഴിഞ്ഞദിവസം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേരള കോണ്‍ഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

km mani

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ചാണ് യുഡിഎഫ് നേതാക്കളും കെഎം മാണിയും കഴിഞ്ഞദിവസം ചർച്ച നടത്തിയത്. കെഎം മാണിയോട് പിന്തുണ തേടിയെന്നും പ്രതീക്ഷയുണ്ടെന്നുമായിരുന്നു യുഡിഎഫ് നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ കേരള കോൺഗ്രസ് ഉപസമിതി യോഗത്തിലും ചെങ്ങന്നൂർ വിഷയം ചർച്ചയായി. ഉപസമിതി യോഗത്തിന് മുൻപ് പിജെ ജോസഫും കെഎം മാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും ചെങ്ങന്നൂരിലെ പിന്തുണയായിരുന്നു ചർച്ച ചെയ്തത്. പിന്നീട് ഉപസമിതി യോഗത്തിലും യുഡിഎഫിനെ പിന്തുണയ്ക്കാമെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

ഉപസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെഎം മാണി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പിന്തുണ യുഡിഎഫിന് നൽകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടുതൽ കാര്യങ്ങൾ ചെങ്ങന്നൂരിൽ നടക്കുന്ന കേരള കോൺഗ്രസ് പൊതുസമ്മേളനത്തിൽ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനമൊന്നും ചൊവ്വാഴ്ചയിലെ യോഗത്തിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+