കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു.... ഇനി നിശബ്ദ പ്രചാരണം, ആവേശമായി കൊട്ടിക്കലാശം!!

ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു

Google Oneindia Malayalam News

ചെങ്ങന്നൂര്‍: ആവേശം നിറഞ്ഞു നിന്ന പ്രചാരണത്തിനൊടുവില്‍ ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം. കനത്ത മഴയിലാണ് അവസാന വട്ട പ്രചാരണങ്ങളും കൊട്ടിക്കലാശവും അരങ്ങേറിയത്. ഇനി മണ്ഡലത്തില്‍ പരസ്യപ്രചാരണമില്ല. ഇനിയുള്ള രണ്ടു ദിവസം നിശബ്ദ പ്രചാരണത്തിനുള്ള സമയാണ്. മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലും പ്രതീക്ഷയിലുമാണ്. അത് കൊട്ടിക്കലാശത്തിലെ ആവേശത്തില്‍ തന്നെ പ്രകടമായിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പ്രഖ്യാപിച്ച് സിപിഎമ്മാണ് ആദ്യത്തെ വെടിപൊട്ടിച്ചത്. ജയിക്കാതെ എവിടെ പോവാനാണെന്നാണ് സിപിഎമ്മിന്റെ നയം. അതേസമയം മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. ബിജെപി വോട്ടു ശതമാനം വര്‍ധിപ്പിക്കാനും പറ്റിയാല്‍ അട്ടിമറി വിജയം തന്നെ നേടാനുമാണ് ശ്രമിക്കുന്നത്.

1

എല്‍ഡിഎഫിന്റെ സജി ചെറിയാന്‍, യുഡിഎഫിന്റെ ഡി വിജയകുമാര്‍, എന്‍ഡിഎയുടെ പിഎസ് ശ്രീധരന്‍പിള്ള എന്നിവര്‍ തമ്മിലാണ് ഇത്തവണത്തെ അങ്കം. തുടക്കത്തില്‍ പ്രതിരോധത്തിലായിരുന്ന യുഡിഎഫ് മാണിയും കേരള കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചതോടെ കരുത്ത് വീണ്ടെടുത്ത് കഴിഞ്ഞു. എല്‍ഡിഎഫിന് കനത്ത വെല്ലുവിളി യുഡിഎഫില്‍ നിന്ന് ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ഏറെ നിര്‍ണായകമാണ് ഇനിയുള്ള സമയം. പ്രചാരണത്തില്‍ പിന്നോക്കം പോവാതിരിക്കാനായിരുന്നു അവസാന നിമിഷവും മുന്നണികള്‍ ശ്രമിച്ചത്. പ്രചാരണത്തിലെ പിഴവുകള്‍ കൊണ്ട് പാര്‍ട്ടി തോറ്റ് പോകാന്‍ വരെ സാധ്യതയുണ്ടെന്ന് എല്ലാ പാര്‍ട്ടികളും വിലയിരുത്തുന്നു. എല്‍ഡിഎഫിനാണ് ഇത്തവണയും വലിയ സാധ്യത പ്രവചിക്കുന്നതെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ യുഡിഎഫ് ഏകീകരിച്ചാല്‍ ്അത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാവും.

നിശബ്ദ പ്രചാരണ സമയത്ത് വോട്ടുകള്‍ ഉറപ്പാക്കാന്‍ വീടുകളും ആരാധനാലയങ്ങളും സന്ദര്‍ശിക്കുകയാണ് മുന്നണികളുടെ മുന്നിലുള്ള പ്രധാന തന്ത്രം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കുള്ള പിന്തുണയും കെകെ രാമചന്ദ്രന്‍ നായര്‍ക്ക് മണ്ഡലത്തിലുള്ള സഹതാപ തരംഗവും സജി ചെറിയാന് ഗുണകരമായി മാറുമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ എല്‍ഡിഎഫിനെ പ്രധാന ശത്രുവായി കണ്ടാണ് എന്‍ഡിഎ മത്സരിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുഖ്യശത്രുവായി കാണുന്നത് എന്‍ഡിഎയെയാണ്. ബിഡിജെഎസ് പിന്തുണയ്ക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്.

ഹൈക്കോടതിയില്‍ ജഡ്ജിപ്പോര്... കെമാല്‍ പാഷ അല്‍പനെന്ന് ജസ്റ്റിസ് രവീന്ദ്രന്‍, പേര് മോശമാക്കി!!ഹൈക്കോടതിയില്‍ ജഡ്ജിപ്പോര്... കെമാല്‍ പാഷ അല്‍പനെന്ന് ജസ്റ്റിസ് രവീന്ദ്രന്‍, പേര് മോശമാക്കി!!

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: 83.01 വിജയശതമാനം.... കൂടുതല്‍ വിജയശതമാനം തിരുവനന്തപുരത്ത്!!സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: 83.01 വിജയശതമാനം.... കൂടുതല്‍ വിജയശതമാനം തിരുവനന്തപുരത്ത്!!

English summary
chengannur byelection campaign ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X