കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ ചെങ്ങന്നൂരിലേക്കില്ല! സിപിഎമ്മിന് അത്ര ഗതികേടില്ലെന്ന് ജില്ലാ സെക്രട്ടറി...

കെകെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രമുഖ നടി മഞ്ജു വാര്യർ ചെങ്ങന്നൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മ‍ഞ്ജു വാര്യരെ മത്സരിപ്പിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ച പ്രചരണങ്ങൾക്ക് അവസാനമായത്.

കൊച്ചിയിൽ അശ്ലീല കമന്റടി, ഹൈദരാബാദിൽ ചെരുപ്പേറ്... നടി തമന്നയ്ക്ക് നേരെ അതിക്രമം തുടരുന്നു... കൊച്ചിയിൽ അശ്ലീല കമന്റടി, ഹൈദരാബാദിൽ ചെരുപ്പേറ്... നടി തമന്നയ്ക്ക് നേരെ അതിക്രമം തുടരുന്നു...

അമലാ പോൾ പറയുന്നത് പച്ചക്കള്ളമെന്ന് ക്രൈം ബ്രാഞ്ച്; തിരുത്തി പറയാതെ, ഭാവം മാറാതെ നടിയും...അമലാ പോൾ പറയുന്നത് പച്ചക്കള്ളമെന്ന് ക്രൈം ബ്രാഞ്ച്; തിരുത്തി പറയാതെ, ഭാവം മാറാതെ നടിയും...

കെകെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന ചെങ്ങന്നൂരിൽ കെകെ രാമചന്ദ്രൻ നായരിലൂടെ 2016ൽ എൽഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. പിടിച്ചെടുത്ത സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സിനിമാ താരം മഞ്ജു വാര്യരെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചേക്കുമെന്നാണ് ദിവസങ്ങൾക്ക് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നത്.

 സജി ചെറിയാൻ...

സജി ചെറിയാൻ...

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് മഞ്ജു വാര്യരെ പാർട്ടിക്ക് മഞ്ജു വാര്യരെ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയിട്ടുള്ളത്.

പ്രചരിപ്പിച്ചത്...

പ്രചരിപ്പിച്ചത്...

മഞ്ജു വാര്യരെ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാൻ, മികച്ച നടിയായ മഞ്ജു വാര്യർ അവരുടെ മേഖലയിൽ ശോഭിക്കട്ടെയെന്നും പറഞ്ഞു. നടിയോട് ഇഷ്ടമുള്ള ആരോ ആണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി തീരുമാനം...

പാർട്ടി തീരുമാനം...

അതേസമയം, തന്റെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അതെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു സജി ചെറിയാന്റെ മറുപടി. ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി പ്രവർത്തിക്കാനാണ് തനിക്കിഷ്ടമെന്നും, സ്ഥാനാർത്ഥിയെ ലക്ഷ്യംവച്ചുള്ള പ്രവർത്തനമല്ല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാണി കോണ്‍ഗ്രസ്...

മാണി കോണ്‍ഗ്രസ്...

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസ് എം സിപിഎമ്മിനെ പിന്തുണയ്ക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സജി ചെറിയാൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

സ്ഥാനാർത്ഥി...

സ്ഥാനാർത്ഥി...

സിപിഎമ്മിന്റെയും സർക്കാരിന്റെയും അഭിമാന പോരാട്ടമായ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മഞ്ജു വാര്യരെ മത്സരിപ്പിക്കുമെന്നാണ് നേരത്തെ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത്. പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് മഞ്ജു വാര്യരുടെ പേര് ഉയർന്നതെന്നും റിപ്പോർട്ടകളുണ്ടായിരുന്നു.

സർക്കാർ പരിപാടികളിൽ...

സർക്കാർ പരിപാടികളിൽ...

പ്രമുഖ നടി മഞ്ജു വാര്യർ അടുത്തിടെയായി സർക്കാർ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഇക്കാര്യവും അവരുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി.

ഇടത് സ്വതന്ത്ര....

ഇടത് സ്വതന്ത്ര....

സിപിഎം പിന്തുണയുള്ള ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാകും മഞ്ജു വാര്യർ ചെങ്ങന്നൂരിൽ പോരാട്ടത്തിനിറങ്ങുകയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രതികരണം.

കനത്ത മത്സരം..

കനത്ത മത്സരം..

കഴിഞ്ഞതവണ മത്സരിച്ച പിസി വിഷ്ണുനാഥിനെ തന്നെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. എന്നാൽ സോളാർ കേസിലെ പരാമർശങ്ങൾ പിസി വിഷ്ണുനാഥിന് തിരിച്ചടിയാകുമോ എന്നും കോണ്‍ഗ്രസിന് ഭയമുണ്ട്. 1991ന് ശേഷം 2016ലാണ് കോൺഗ്രസ് ചെങ്ങന്നൂരിൽ തോൽവിയറിഞ്ഞത്.

ശ്രീധരൻപിള്ള...

ശ്രീധരൻപിള്ള...

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യംവഹിച്ച മണ്ഡലമാണ് ചെങ്ങന്നൂർ. ബിഡിജെഎസ് പിന്തുണയോടെ എൻഡിഎ സ്ഥാനാർത്ഥി പിഎസ് ശ്രീധരൻപിള്ള ഇരുമുന്നണികൾക്കും കനത്ത വെല്ലുവിളി ഉയർത്തി.

സംസ്ഥാന അദ്ധ്യക്ഷൻ

സംസ്ഥാന അദ്ധ്യക്ഷൻ

എന്നാൽ ശ്രീധരൻ പിള്ള ഇത്തവണ മത്സരിക്കാനില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ കളത്തിലിറക്കി ശക്തമായ മത്സരത്തിനാണ് ബിജെപി തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ശോഭനാ ജോർജ്...

ശോഭനാ ജോർജ്...

കഴിഞ്ഞതവണ വിമതയായി മല്‍സരിച്ച ശോഭനാ ജോര്‍ജ് നേടിയത് 3966 വോട്ടുകളാണ്. ശോഭനാ ജോര്‍ജിനെ കോണ്‍ഗ്രസ് പാളയത്തലെത്തിക്കാന്‍ നീക്കം സജീവമാണ്. നേരത്തെ ശോഭനാജോര്‍ജ് നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് ചെങ്ങന്നൂര്‍. ശോഭനാ ജോര്‍ജിനെ ചാക്കിലാക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്.

ചാലക്കുടിയിലെ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച! 20 കിലോ സ്വർണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി...ചാലക്കുടിയിലെ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച! 20 കിലോ സ്വർണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി...

English summary
chengannur byelection;cpim district secretary reaction about manju warrier news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X