• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെവിന്റെ മരണത്തില്‍ സിപിഎം കുരുക്കില്‍.... ചെങ്ങന്നൂരില്‍ തിരിച്ചടി.. സജി ചെറിയാനെതിരെ പ്രചാരണം!!

ചെങ്ങന്നൂര്‍: നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരില്‍ നടന്ന് കൊണ്ടിരിക്കുന്നത്. വോട്ടിംഗ് ശതമാനം കൂടിയതോടെ എല്‍ഡിഎഫ് വലിയ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ എല്ലാം പെട്ടെന്നായിരുന്നു തകിടം മറിഞ്ഞത്. കോട്ടയം സ്വദേശി കെവിന്‍ ജോസഫിന്റെ മരണത്തില്‍ അതില്‍ ഡിവൈഎഫ്‌ഐ ബന്ധവും തുടര്‍ന്ന് മുഖ്യമന്ത്രി കുരുങ്ങിയതും എല്ലാം സിപിഎമ്മിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. കെവിന്‍ നേരിട്ട ക്രൂരമായ നടപടി പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ച്ചയായിട്ടാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്.

ഇത്രയും ദിവസമുണ്ടായിരുന്ന മുന്‍തൂക്കം ഒറ്റയടിക്ക് പോയി കിട്ടിയിരിക്കുകയാണ്. അതേസമയം സിപിഎമ്മിന് പരാജയഭീതിയുമുണ്ട്. ചെങ്ങന്നൂരില്‍ പ്രാദേശിക നേതാക്കള്‍ സംഭവവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും ഇത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. നേരത്തെയുള്ള കസ്റ്റഡിമരണങ്ങളും സര്‍ക്കാരിന്റെ അനാസ്ഥയും യുഡിഎഫ് സര്‍ക്കാരിനെതിരെ സമര്‍ത്ഥമായി ഉന്നയിച്ചിരുന്നു. പുതിയ സംഭവത്തോടെ തോല്‍വി ഉണ്ടാവുമെന്ന ഭയത്തിലാണ് സിപിഎം.

ചെങ്ങന്നൂരില്‍ നിര്‍ണായകം

ചെങ്ങന്നൂരില്‍ നിര്‍ണായകം

ദേശീയതലത്തിലും മറ്റും ഉണ്ടായ തിരിച്ചടി ശക്തമായതിനാല്‍ കേരളത്തിലെങ്കിലും വിജയിച്ച് കരുത്ത് കാട്ടാനാണ് സിപിഎം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണിക്കും സ്വാധീനമുണ്ടെങ്കിലും ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു പിണറായി അടക്കമുള്ള നേതാക്കള്‍. പ്രചാരണത്തില്‍ മുന്നില്‍ നിന്നതും സിപിഎം തന്നെയായിരുന്നു. വിജയിക്കാനുള്ള സാധ്യത എല്‍ഡിഎഫിന് അതുകൊണ്ട് വളരെ കൂടുതലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് ഏറ്റവും തിരിച്ചടിയായിരിക്കുന്നത് സര്‍ക്കാരിനാണ്. പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

സജി ചെറിയാനെതിരെ പ്രചാരണം

സജി ചെറിയാനെതിരെ പ്രചാരണം

കെവിന്‍ വധത്തോടെ പിണറായി സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് സൂചന. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ വ്യാപക പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഡിവൈഎഫ്‌ഐ ആണെന്നാണ് പ്രചാരണം. അവരാണ് കെവിനെ കൊന്നതെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം ഇതിനെ എങ്ങനെ നേരിടണമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്. കെവിനെ തട്ടിക്കൊണ്ടുപോയതും കൊന്നതും ഡിവൈഎഫ്‌ഐ ബന്ധമുള്ളവരാണെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു.

സിപിഎമ്മിന്റെ തന്ത്രം

സിപിഎമ്മിന്റെ തന്ത്രം

ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുന്നുണ്ടെന്ന് പരാതിയുണ്ട്. യഥാര്‍ത്ഥത്തില്‍ കെവിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ ടിവിയിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രചരിക്കുന്നത് തടയാന്‍ സിപിഎം നേതാക്കള്‍ തന്നെ ഇവ വിച്ഛേദിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന് പ്രതികൂലമായ നീക്കങ്ങളും പ്രതിഷേധങ്ങളും മാധ്യമങ്ങളിലൂടെ ഉണ്ടാകുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സിപിഎം ഈ നീക്കം നടത്തുന്നത്. ഇതുവഴി വോട്ടര്‍മാര്‍ ഒന്നും അറിയാന്‍ പോകുന്നില്ലെന്ന് സിപിഎം കണക്കുകൂട്ടുന്നു. കനത്ത മഴയെ തുടര്‍ന്നാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

കൊലയാളികളെ ഒറ്റപ്പെടുത്തുക

കൊലയാളികളെ ഒറ്റപ്പെടുത്തുക

കെവിനെ കൊന്നവര്‍ ചെങ്ങന്നൂരില്‍ വോട്ട് ചോദിച്ചിരുന്നുവെന്നും അവരെയും സജി ചെറിയാനെയും ഒറ്റപ്പെടുത്തുക എന്നതാണ് പ്രചാരണം. കൊലപാതകത്തിന് പിന്നില്‍ സജി ചെറിയാന്റെ ഗുണ്ടാസംഘം എന്നിങ്ങനെയുള്ള പ്രചാരണമാണ് നടക്കുന്നത്. അതേസമയം ടിവി സംപ്രേഷണം തടസപ്പെട്ടതിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണം ഉന്നയിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സജി ചെറിയാനും കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് സത്യം. ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ആര്‍ക്കെതിരെ കേസെടുക്കണം എന്നത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍

മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് പോലീസുകാര്‍ നടപടിയെടുക്കാന്‍ വൈകിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇത് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ ബാധിക്കാവുന്ന കാര്യമാണ്. പോരാത്തതിന് മുഖ്യമന്ത്രി തനിക്ക് പ്രത്യേക ടീമാണ് സുരക്ഷയൊരുക്കുന്നതെന്ന് പറഞ്ഞത് നുണയാണെന്ന് തെളിയുകയും ചെയ്തു. അതേസമയം ചെങ്ങന്നൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്രതിപക്ഷം പ്രതിഷേധ പരിപാടികളുമായി കോട്ടയത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. അതേസമയം ഫലം വരുന്ന ദിവസം മാത്രമേ ഈ വിഷയം സര്‍ക്കാരിനെ എത്രത്തോളം ബാധിച്ചുവെന്ന് പറയാന്‍ പറ്റൂ. അതേസമയം ഇടതുപക്ഷത്തിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച രംഗത്തെത്തിയത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ വാര്‍ത്തകള്‍ പരമാവധി പേരില്‍ എത്തിക്കാനായിരുന്നു അവരുടെ ശ്രമം.

ഗുണ്ടാസംഘം തേടിയെത്തിയത് നീനുവിനെ....കാണാതിരുന്നതിനാല്‍ കെവിനെ തല്ലിച്ചതച്ചു!! കൊന്നുകളഞ്ഞു!!

തൂത്തുക്കുടി സമരത്തിന് അന്ത്യം; സമരം വിജയിച്ചു, സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാൻ ഉത്തരവ്!

English summary
cpm sense defeat in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more