കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ ചെങ്കൊടി ഉയരുമോ.... സിപിഎമ്മും എല്‍ഡിഎഫും ശക്തം... സജി ചെറിയാന്റെ സാധ്യതകള്‍ ഇങ്ങനെ!!

ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ സാധ്യതകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
Chengannur Elections : ചെങ്ങന്നൂരിൽ എൽ.ഡി.എഫിന്റെ വിജയസാധ്യത എങ്ങനെ? | Oneindia Malayalam

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. മുന്നണികളെല്ലാം കടുത്ത പ്രചാരണത്തിലാണ്. സ്വാഭാവികമായും എല്ലാവരും ഉറ്റുനോക്കുന്നത് സിപിഎമ്മിലേക്കാണ്. ജയസാധ്യത ഏറ്റവും കൂടുതലുള്ള പാര്‍ട്ടി അവരാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ വലിയ എതിരാളികള്‍ ഒന്നും ഇവിടെ എല്‍ഡിഎഫിനില്ല. പക്ഷേ ഇത്തവണ അധികാരമുള്ളതിനാല്‍ ഈ തിരഞ്ഞെടുപ്പിനെ സാധാരണ രീതിയില്‍ കാണാനാവില്ല.

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും ഇതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിക്കേണ്ടത് ചെങ്ങന്നൂരനേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യമാണ്. നിരവധി സാധ്യകളാണ് എല്‍ഡിഎഫിനുള്ളത്. ഇവയെല്ലാം വിജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളുമാണ്. കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎം മാണിയെ എല്‍ഡിഎഫിലെത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് മാത്രമാണ് തിരിച്ചടി എന്ന് പറയാന്‍ സിപിഎമ്മിനുള്ളത്. സ്വന്തം മുന്നണിയില്‍ നിന്ന് ഏറ്റ തിരിച്ചടിയുടെ ഫലം കൂടിയായിരുന്നു ഇത്.

സിറ്റിംഗ് സീറ്റ്

സിറ്റിംഗ് സീറ്റ്

എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ചെങ്ങന്നൂര്‍. പക്ഷേ ഇവിടെ തോറ്റാല്‍ സര്‍ക്കാരില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. എന്നാല്‍ അങ്ങനെ തോറ്റുകൊടുക്കാനും എല്‍ഡിഎഫ് തയ്യാറല്ല. അങ്ങനെ വന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരാണെന്ന തോന്നലുണ്ടാവും. അത് യുഡിഎഫിന് തിരിച്ചുവരവിനുള്ള അവസരം കൂടി നല്‍കും. മറ്റൊന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് മന്ത്രിപദവി കിട്ടാന്‍ സാധ്യതയുണ്ടെന്നതാണ്. ജയിച്ചാല്‍ ആഭ്യന്തര മന്ത്രി സ്ഥാനം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ട്. പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ജയിക്കേണ്ടത് അത്യാവശ്യം

ജയിക്കേണ്ടത് അത്യാവശ്യം

മുന്നണിക്കുള്ളില്‍ വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സിപിഎം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐ വലിയൊരു ശക്തിയല്ലെങ്കിലും സിപിഎമ്മിന്റെ നയങ്ങളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് അവര്‍. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിലെ ജയം ജനകീയ പാര്‍ട്ടി തങ്ങള്‍ തന്നെയാണെന്ന് തെളിയിക്കുന്നതിന് സിപിഎമ്മിനെ സഹായിക്കും. ഇനി ഭൂരിപക്ഷം കുറയുകയോ നേരിയ ജയമോ അതല്ലെങ്കില്‍ തോല്‍വിയോ നേരിടുകയാണെങ്കില്‍ സിപിഎം പ്രതിരോധത്തിലാവും. മുന്നണിക്കുള്ളില്‍ ശക്തി കുറയുന്ന അവസ്ഥയിലേക്ക് വരും. ഇത്തരമൊരു ഭയം നേരത്തെ തന്നെ ഉള്ളത് കൊണ്ടാണ് അവര്‍ മാണിയെ കൂടെ കൂട്ടാമെന്ന് പറഞ്ഞത്. എന്നാല്‍ സിപിഐ കൃത്യമായി ഇടപെട്ട് തടയുകയായിരുന്നു.

വിവാദങ്ങള്‍ തിരിച്ചടിയാവുമോ

വിവാദങ്ങള്‍ തിരിച്ചടിയാവുമോ

സിപിഎമ്മിന്റെ നയങ്ങള്‍ തുടക്കം മുതല്‍ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഐ. അതുകൊണ്ട് സര്‍ക്കാരിനെതിരായ നീക്കങ്ങളൊക്കെ ഏറെകുറെ ഒറ്റയ്ക്കാണ് സിപിഎം നേരിട്ടത്. പിണറായി സര്‍ക്കാരാണെങ്കില്‍ വിവാദങ്ങള്‍ ഏപ്പോഴും ക്ഷണിച്ച് വരുത്തുന്നവരാണ്. കസ്റ്റഡി മരണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തില്‍ നിത്യേന നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മലബാറിലാണ് നടക്കുന്നതെന്ന ആശ്വാസം സിപിഎമ്മിനുണ്ട്. അത് കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പലപ്പോഴും പ്രതിഫലിക്കാറില്ല. പക്ഷേ കസ്റ്റഡി മരണങ്ങള്‍ അങ്ങനെയല്ല. പൊതുവെ അക്രമത്തിന് കൂട്ടുനില്‍ക്കുന്നു എന്നൊരു പേര് പിണറായി സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഈ പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ ബാധിക്കുമോയെന്നതും നിര്‍ണായകമാണ്.

കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നു

കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നു

സിപിഎം ദേശീയ തലത്തില്‍ ഏറെ കുറെ അപ്രസക്തമാകുന്ന സമയത്താണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ നേരത്തെ തന്നെ പാര്‍ട്ടി തകര്‍ന്നടിഞ്ഞതാണ്. ത്രിപുരയിലും അടുത്തിടെ തിരിച്ചടിയുണ്ടായി. കര്‍ണാടക തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക്. 0.02 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അതായത് നോട്ടയ്ക്കും പിന്നില്‍. ഈ അവസരത്തില്‍ കേരളത്തില്‍ ശക്തി ചോര്‍ന്നിട്ടില്ല എന്ന് തെളിയിക്കാന്‍ വിജയം സിപിഎമ്മിന് അത്യാവശ്യമാണ്. ഒരുപക്ഷേ ഈ വിജയം കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചേക്കാന്‍ സാധ്യതയുണ്ട്.

മാണി വന്നിരുന്നെങ്കില്‍.....

മാണി വന്നിരുന്നെങ്കില്‍.....

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു കെഎം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടില്‍ വന്ന് കണ്ട് ചര്‍ച്ച നടത്തിയതോടെ എല്ലാം തീരുമാനമാവുകയായിരുന്നു. സത്യം പറഞ്ഞാല്‍ ഈ തീരുമാനം ഏറ്റവുമധികം ബാധിച്ചത് സിപിഎമ്മിനെയാണ്. ചെങ്ങന്നൂരില്‍ ഒരുപഞ്ചായത്ത് കേരള കോണ്‍ഗ്രസ് ഭരിക്കുന്നുണ്ട്. മാണി കൂടെയുണ്ടായിരുന്നെങ്കില്‍ അയ്യായിരം വോട്ടുകള്‍ എങ്കിലും കൂടുതലായി എല്‍ഡിഎഫിന് ലഭിക്കുമായിരുന്നു. യുഡിഎഫില്‍ നിന്ന് മാണിയെ അടര്‍ത്തി മാറ്റാന്‍ വരെ സിപിഎമ്മാണ് മുന്‍കൈയ്യെടുത്തത്. കേസ് പോലും ഇല്ലാതാവുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അവസാന നിമിഷം അതൊക്കെ വെറുതെയാവുകയായിരുന്നു.

ഭൂരിപക്ഷം കുറയും

ഭൂരിപക്ഷം കുറയും

എല്‍ഡിഎഫ് കഴിഞ്ഞ തവണ ജയിച്ചത് എട്ടായ്യിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. പക്ഷേ ഇത്തവണ ഇത് കുറയാനാണ് സാധ്യത. ഒന്ന് മാണിയുടെ സാന്നിധ്യം തന്നെയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭനാ ജോര്‍ജ് ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. പക്ഷേ അവര്‍ നേടിയ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് തന്നെ ലഭിക്കാനാണ് സാധ്യത. ഇതോടൊപ്പം ബിജെപിയുടെ ശ്രീധരന്‍പിള്ള കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിച്ചാലും എല്‍ഡിഎഫിന് പ്രതിസന്ധിയുണ്ടാകാം. പക്ഷേ ഇവിടെ കോണ്‍ഗ്രസിന് സിപിഎമ്മിന് തോല്‍പ്പിക്കാനുള്ള കരുത്തില്ലാത്തത് സര്‍ക്കാരിന് ഗുണകരമാണ്.

തൂത്തുക്കുടിയില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിച്ചു... സര്‍ക്കാരിന്‍റെ അനുമതി, ആഞ്ഞടിച്ച് സ്റ്റാലിന്‍!തൂത്തുക്കുടിയില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിച്ചു... സര്‍ക്കാരിന്‍റെ അനുമതി, ആഞ്ഞടിച്ച് സ്റ്റാലിന്‍!

കര്‍ണാടകത്തിലെ മുന്നേറ്റം ബിജെപിയെ ചെങ്ങന്നൂരില്‍ സഹായിക്കുമോ.. ഉപതിരഞ്ഞെടുപ്പിലെ സാധ്യതകള്‍!കര്‍ണാടകത്തിലെ മുന്നേറ്റം ബിജെപിയെ ചെങ്ങന്നൂരില്‍ സഹായിക്കുമോ.. ഉപതിരഞ്ഞെടുപ്പിലെ സാധ്യതകള്‍!

English summary
chengannur byelection litmus test for ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X