Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂരിൽ പ്രതീക്ഷയുമായി മൂന്ന് മുന്നണികളും;രേഖപ്പെടുത്തിയത് 76.8 ശസതമാനം പോളിങ്,റെക്കോർഡ് പോളിങ്

ചെങ്ങന്നൂർ: മൂന്ന് മുന്നണികൾക്കും പ്രതീക്ഷയേകി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. 76.8 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനമായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71.18ശതമാനവും 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. ഇത് വെച്ച് നൊക്കുമ്പോൾ റെക്കോർഡ് പോളിങ്ങാണ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രാവിലെ എട്ട് മണിയാകുമ്പോൾ തന്നെ എട്ട് ശതമാനം വേട്ടിങ് രേഖപ്പെടുത്തിയിരുന്നു. ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെ ബാധിച്ചിരുന്നെങ്കിലും 11 മണിയായപ്പഴേക്കും 31.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.

Election

101 ശതമാനം വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി. ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷയുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+