കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ സമദൂരവുമായി എസ്എൻഡിപി! കൂറുപുലർത്തുന്നവർക്ക് വോട്ടെന്ന് വെള്ളാപ്പള്ളി...

സമുദായത്തോട് കൂറുപുലർത്തുകയും നാളെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാമെന്നാണ് സമുദായംഗങ്ങൾക്കുള്ള നിർദേശം.

Google Oneindia Malayalam News

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി സമദൂരം പാലിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കക്ഷിയിലും ചേരില്ലെന്നും, ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എസ്എൻഡിപിയോട് കൂറുപുലർത്തുന്നവരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പിൽ യോഗത്തിന്റെ പ്രവർത്തകർ യുക്തമായ തീരുമാനമെടുത്ത് വോട്ട് ചെയ്യണം. എന്നാൽ ഇത് മനസാക്ഷി വോട്ടല്ല, മറിച്ച് സമുദായത്തെയും യോഗത്തെയും സ്നേഹിക്കുന്നവർക്കും കൂറുപുലർത്തുന്നവർക്കുമായിരിക്കണം വോട്ട്- വെള്ളാപ്പള്ളി ചേർത്തലയിൽ പറഞ്ഞു.

vellapally

സമുദായത്തോട് കൂറുപുലർത്തുകയും നാളെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാമെന്നാണ് സമുദായംഗങ്ങൾക്കുള്ള നിർദേശം. ഇതുസംബന്ധിച്ച് അണികൾക്ക് വ്യക്തമായ നിർദേശം നൽകാൻ മണ്ഡലത്തിലെ യൂണിയനുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ യൂണിയനും മാവേലിക്കര പഞ്ചായത്തിലെ ഒരു യൂണിയനുമാണ് മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ഈഴവ വിഭാഗവും പട്ടികജാതി-പട്ടികവർഗ വിഭാഗവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Chengannur Elections : ചെങ്ങന്നൂരിൽ എൽ.ഡി.എഫിന്റെ വിജയസാധ്യത എങ്ങനെ? | Oneindia Malayalam

ഉപതിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിൽ എസ്എൻഡിപി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരിൽ ഇപ്പോൾ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെന്നും, എന്നാൽ പ്രചരണത്തിൽ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനാണ് മുന്നിലുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരിൽ സമദൂര നിലപാടായിരിക്കുമെന്ന് എൻഎസ്എസും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എസ്എൻഡിപിയും അതേനിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
chengannur byelection; sndp announces their political support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X