കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ 74.5% പോളിങ്; 2016നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന...

Google Oneindia Malayalam News

വിധിയെഴുത്ത് നടക്കുന്ന ചെങ്ങന്നൂരിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിൽ പലയിടത്തം വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. എൽ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എൻ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരൻ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരിൽ പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പിന്റെ അപ്ഡേറ്റുകളിലേക്ക്...

Newest First Oldest First
7:00 PM, 28 May

ചെങ്ങന്നൂരില്‍ 74.5 ശതമാനം വോട്ടിംഗ്‌
4:41 PM, 28 May

ചെങ്ങന്നൂരില്‍ പോളിംഗ് ശതമാനം 64 കടന്നു
2:45 PM, 28 May

പോളിങ് ശതമാനം 55 ശതമാനമായി. വൈകീട്ട് ആറ് മണി വരെയാണ് പോളിങ് സമയം.
2:43 PM, 28 May

ചെങ്ങന്നൂരിൽ പലയിടത്തും കേബിൾ ടിവി സംപ്രേക്ഷണം നിലച്ചു. പല സ്ഥലങ്ങളിലും കേബിളുകൾ മുറിച്ചിട്ട നിലയിലാണ്. കോട്ടയത്തെ കെവിന്റെ മരണവാർത്ത ടിവി ചാനലുകളിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് കേബിളുകൾ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
2:18 PM, 28 May

ചെങ്ങന്നൂരിൽ പോളിങ് ശതമാനം അമ്പത് കടന്നു. ഉച്ചയ്ക്ക് രണ്ട് മണി വരെ 53.7% പോളിങ് രേഖപ്പെടുത്തി.
1:46 PM, 28 May

മുണ്ടൻകാവ് ജെബി സ്കൂളിലെ പോളിങ് ബൂത്തുകളിൽ വരി നിൽക്കുന്നതിനെ ചൊല്ലി വോട്ടർമാർ തമ്മിൽ തർക്കമുണ്ടായി. പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ ചെങ്ങന്നൂരിലെ മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
1:09 PM, 28 May

ചെങ്ങന്നൂരിൽ ഒരു മണി വരെ 40 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി.
12:35 PM, 28 May

ചെങ്ങന്നൂരിൽ 12 മണി വരെ 36.30% പോളിങ് രേഖപ്പെടുത്തി. ഉച്ചസമയത്ത് പോളിങ് കുറയാൻ സാദ്ധ്യത.
12:35 PM, 28 May

ചെങ്ങന്നൂർ ബ്ലോക്ക് ഓഫീസിൽ ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ളയും പോലീസ് ഉദ്യോഗസ്ഥരും വാക്കേറ്റം. സ്ഥാനാർത്ഥിയോടൊപ്പം അണികളും ബൂത്തിൽ പ്രവേശിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്.
12:31 PM, 28 May

കല്ലിശേരി വിഎച്ച്എസ്എസിലെ 38-ാം നമ്പർ ബൂത്തിൽ ആറ് തവണ വോട്ടിങ് തടസപ്പെട്ടു. രണ്ട് മണിക്കൂറിലേറെ സമയം ആർക്കും വോട്ട് ചെയ്യാനായില്ല. ബൂത്തിൽ ഇതുവരെ വോട്ട് ചെയ്തത് 300 പേർ മാത്രം.
11:39 AM, 28 May

വോട്ടെടുപ്പ് ആരംഭിച്ച് നാലര മണിക്കൂർ പിന്നിടുമ്പോൾ ചെങ്ങന്നൂരിൽ 34% പോളിങ് രേഖപ്പെടുത്തി. മിക്ക പോളിങ് ബൂത്തുകൾക്ക് മുന്നിലും ഇപ്പോഴും വോട്ടർമാരുടെ നീണ്ടനിര.
11:26 AM, 28 May

ചെങ്ങന്നൂരിൽ പോളിങ് 27 ശതമാനത്തിലെത്തി. ഇടയ്ക്കിടെ മഴ പെയ്യുന്നത് പോളിങിനെ ബാധിക്കുന്നു.
10:38 AM, 28 May

തൃപ്പെരുന്തുറയിലെ 130-ാം നമ്പർ ബൂത്തിൽ പോളിങ് നിർത്തിവച്ചു. വോട്ടിങ് മെഷീനിലെ തകരാർ കാരണമാണ് പോളിങ് നിർത്തിവച്ചത്. അതിനിടെ തൃപ്പെരുന്തുറയിലെ പോളിങ് സ്റ്റേഷനിൽ ഒരു വോട്ടർ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10:38 AM, 28 May

മാവേലിക്കര എംഎൽഎ ആർ രാജേഷ് കൊല്ലകടവ് മുഹമ്മദൻസ് യുപി സ്കൂളിലെ 143-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
10:16 AM, 28 May

കല്ലിശേരി സ്കൂളിലെ 38-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിന്റെ തകരാർ കാരണം വോട്ടിങ് തടസപ്പെട്ടു. ഒട്ടേറെ വോട്ടർമാർ മണിക്കൂറുകളായി വരിയിൽ നിൽക്കുന്നു.
9:42 AM, 28 May

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ രാവിലെ ഒമ്പത് മണി വരെ 15.7% പോളിങ് രേഖപ്പെടുത്തി. മഴയ്ക്ക് നേരിയ ശമനമുള്ളതിനാൽ കൂടുതൽ പേർ പോളിങ് ബൂത്തുകളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9:42 AM, 28 May

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
9:03 AM, 28 May

ചെങ്ങന്നൂരിൽ ഇതുവരെ 12% പോളിങ് രേഖപ്പെടുത്തി. രാവിലെ 8.30 മുതൽ ആരംഭിച്ച കനത്ത മഴ പോളിങിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. മണ്ഡലത്തിലെ മിക്കയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.
8:54 AM, 28 May

യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ പുലിയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 77-ാം നമ്പർ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
8:26 AM, 28 May

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.8% പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ എല്ലാ പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
8:05 AM, 28 May

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കൊഴുവല്ലൂർ എസ്എൻഡിപി എൽപി സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കുടുംബസമേതമാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്. വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
7:52 AM, 28 May

എട്ട് പോളിങ് ബൂത്തുകളിൽ വോട്ടിങ് മെഷീനുകളിൽ തകരാർ കണ്ടെത്തി. ഇവിടെ പുതിയ മെഷീനുകൾ സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
7:33 AM, 28 May

തിരുവൻമുണ്ടൂരിലെ ബൂത്തിൽ മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് വൈകുന്നു. മെഷീൻ ഉടൻതന്നെ മാറ്റിസ്ഥാപിക്കുമെന്ന് പോളിങ് ഉദ്യോഗസ്ഥർ.
7:19 AM, 28 May

വെൺമണി പഞ്ചായത്തിലെ ബൂത്ത് നമ്പർ 150ൽ വിവിപാറ്റ് മെഷീൻ തകരാറിലായി. ഇവിടെ മറ്റൊരു മെഷീൻ സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
7:14 AM, 28 May

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ.
7:12 AM, 28 May

ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി, മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര.
6:43 AM, 28 May

വിവിധ സംസ്ഥാനങ്ങളിലായി 9 അസംബ്ലി സീറ്റുകളിലേക്കും 4 ലോക്സഭ സീറ്റുകളിലേക്കും ഇന്ന് ഉപതിര‍ഞ്‍ഞെടുപ്പ് നടക്കുന്നുണ്ട്.
6:42 AM, 28 May

17 സ്ഥാനാർഥികളാണ് ഇത്തവണ ചെങ്ങന്നൂരില്‍ മത്സരിക്കുന്നത്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളുണ്ട്. ഓരോ ബൂത്തിലും 2 വീതം വോട്ടിങ് മെഷീനുകൾ ഉണ്ടാകും.
6:39 AM, 28 May

1991ന് ശേഷം തുടർച്ചയായി 5 തവണ യു ഡി എഫ് ജയിച്ച മണ്ഡലമാണ് ചെങ്ങന്നൂർ. 2016ൽ യു ഡി എഫിലെ പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് കെ കെ രാമചന്ദ്രൻ എംഎൽഎയായത്. ബി ജെ പിക്ക് വേണ്ടി പി എസ് ശ്രീധരൻ പിള്ളയും മികച്ച പോരാട്ടം നടത്തി.
6:28 AM, 28 May

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. കനത്ത പോളിങ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂർ.
READ MORE

Recommended Video

cmsvideo
    ആദ്യ രണ്ട് മണിക്കൂറിൽ 15.7% പോളിങ് | Oneindia Malayalam
    chengannur
    English summary
    Chengannur byelection voting today live updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X