ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; വിഷ്ണുനാഥിന് കോണ്‍ഗ്രസ് ടിക്കറ്റില്ല?; കാരണം സരിതയോ?
തിരുവന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് യുവ നേതാവ് പിസി വിഷ്ണുനാഥിന് പാര്‍ട്ടി സീറ്റ് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഈ മണ്ഡത്തിലെ എംഎല്‍എ ആയിരുന്ന വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎംമ്മിന്റെ കെകെ രാമചന്ദ്രന് നായരോട് തോറ്റിരുന്നു.
കോണ്‍ഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കെകെ രാമചന്ദ്രന് നായര്‍ നേടിയ വിജയം പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. വിഷ്ണുനാഥിനെതിരായ സോളാര്‍ ആരോപണവും മറ്റും തോല്‍വിക്ക് കാരണമായി. കൂടാതെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ മറിഞ്ഞതും ശോഭനാ ജോര്‍ജിന്റെ വിമത സ്ഥാനാര്‍ഥിത്വവും വിഷ്ണുനാഥിന് വിനയായി.

സോളാര്‍ കേസില്‍ സരിത എസ് നായരെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ടത് വിഷ്ണുനാഥിന് ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സോളാര്‍ റിപ്പോര്‍ട്ട് വിഷ്ണുനാഥിനെതിരായ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ എതിര്പക്ഷക്കാര് ഒരുങ്ങുമെന്നുറപ്പാണ്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ജയമുറപ്പുള്ള സ്ഥാനാര്‍ഥിയെമാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് കെപിസിസി തീരുമാനം. വിഷ്ണുനാഥിന് സീറ്റ് നല്കിയാല് സോളാര്‍ വിഷയവും സരിതയുടെ ആരോപണവുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കും. ഇത് ഒഴിവാക്കി കൂടുതല്‍ ജനസമ്മതനായ സ്ഥാനാര്‍ഥിയെ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയേക്കും. സിപിഎം നേതാവായിരുന്ന കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം












Click it and Unblock the Notifications