കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; വിഷ്ണുനാഥിന് കോണ്‍ഗ്രസ് ടിക്കറ്റില്ല?; കാരണം സരിതയോ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് യുവ നേതാവ് പിസി വിഷ്ണുനാഥിന് പാര്‍ട്ടി സീറ്റ് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഈ മണ്ഡത്തിലെ എംഎല്‍എ ആയിരുന്ന വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎംമ്മിന്റെ കെകെ രാമചന്ദ്രന്‍ നായരോട് തോറ്റിരുന്നു.

പിണറായി മാത്രമല്ല ചൈനയെ പുകഴ്ത്തി രാഹുല്‍ ഗാന്ധിയും; മറുപടിയില്ലാതെ കോണ്‍ഗ്രസ്പിണറായി മാത്രമല്ല ചൈനയെ പുകഴ്ത്തി രാഹുല്‍ ഗാന്ധിയും; മറുപടിയില്ലാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കെകെ രാമചന്ദ്രന്‍ നായര്‍ നേടിയ വിജയം പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. വിഷ്ണുനാഥിനെതിരായ സോളാര്‍ ആരോപണവും മറ്റും തോല്‍വിക്ക് കാരണമായി. കൂടാതെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ മറിഞ്ഞതും ശോഭനാ ജോര്‍ജിന്റെ വിമത സ്ഥാനാര്‍ഥിത്വവും വിഷ്ണുനാഥിന് വിനയായി.

vishnunath

സോളാര്‍ കേസില്‍ സരിത എസ് നായരെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ടത് വിഷ്ണുനാഥിന് ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സോളാര്‍ റിപ്പോര്‍ട്ട് വിഷ്ണുനാഥിനെതിരായ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ എതിര്‍പക്ഷക്കാര്‍ ഒരുങ്ങുമെന്നുറപ്പാണ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ജയമുറപ്പുള്ള സ്ഥാനാര്‍ഥിയെമാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് കെപിസിസി തീരുമാനം. വിഷ്ണുനാഥിന് സീറ്റ് നല്‍കിയാല്‍ സോളാര്‍ വിഷയവും സരിതയുടെ ആരോപണവുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കും. ഇത് ഒഴിവാക്കി കൂടുതല്‍ ജനസമ്മതനായ സ്ഥാനാര്‍ഥിയെ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയേക്കും. സിപിഎം നേതാവായിരുന്ന കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

English summary
chengannur election: Congress's pc vishnunath not to contest polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X