സ്വാതന്ത്ര്യ ദിനത്തില്‍ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം. ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പാര്‍ട്ടി തീരുമാനം. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുന്നതിനും പാര്‍ട്ടിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് നീക്കം.
പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാന പ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തും.പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് രാജിയില്‍ കുരുങ്ങിയ സജി ചെറിയാന്‍റെ വിവാദ പരാമര്‍ശമുണ്ടായത്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടനയെന്നായിരുന്നു സജി ചെറിയാന്‍റെ പരാമര്‍ശം. 'തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്.തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്.

അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്' എന്നിങ്ങലെയായിരുന്നു സജിചെറിയാന്‍റെ ആരോപണം. തുടര്‍ന്ന് പ്രസ്താവനെക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അലയടിച്ചത്. സഭയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധങ്ങള്‍ ഒരുക്കിയപ്പോള്‍ തെരുവുകളിലും സജി ചെറിയാന്‍റെ രാജിക്കായുള്ള മുറവിളി ഉയര്‍ന്നു. ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലഘനം' തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
തുടര്‍ന്ന് സംഭവത്തില്‍ വെട്ടിലായ സിപിഎം സജി ചെറിയാനോട് പാര്‍ട്ടി രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാജി തന്റെ സ്വതന്ത്രമായ തീരുമാനമെന്നാണ് സജിചെറിയാൻ പറഞ്ഞത് മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകുമെന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഭരണഘടനയ്ക്കെതിരെ പറഞ്ഞിട്ടില്ല. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് തനിക്കെതിരെയും പാർട്ടിയ്‌ക്കെതിരെയും പ്രചാരണം നടത്തി. അതിൽ വിഷമമുണ്ട്. താൻ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ബഹുമാനിക്കുന്നയാളാണെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications