പ്രവാസിയുടെ മരണത്തില്‍ ഷെറിന്റെ ഗേള്‍ഫ്രണ്ടിനെ ചോദ്യം ചെയ്യും
ചെങ്ങന്നൂര്‍: പ്രവാസി മലയാളിയായ ജോയി വി ജോണിന്റെ വധക്കേസിലെ പ്രതിയും മകനുമായ ഷെറിന്റെ ഗേള്‍ഫ്രണ്ടിനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ബെംഗളൂരുവിലുള്ള ഷെറിന്റെ ഗേള്‍ഫ്രണ്ട് നയിച്ചിരുന്ന ആഡംബര ജീവിതമാണ് സംശയത്തിന് ഇടയാക്കിയത്.
നാട്ടില്‍ അധികം കൂട്ടുക്കാരില്ലാത്ത ഷെറിന്‍ ബെംഗളൂരിവിലാണ് കൂടുതലും സമയം ചിലവഴിച്ചിരുന്നത്. മാത്രമല്ല ഇയാളുടെ ഗേള്‍ഫ്രണ്ട് ചിലവഴിച്ചിരുന്ന പണത്തിന്റെ കണക്കുകള്‍ പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ആഡംബര കാറുകളും വിമാനയാത്രകളും സ്റ്റാര്‍ ഹോട്ടലിലെ താമസവും പോലീസ് അന്വേഷിക്കും.

ഈ സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ബെംഗളൂരുവിലേക്ക് പോകാനാണ് തീരുമാനം. ആഡംബര ജീവിതം നയിച്ചതില്‍ പിതാവ് ചോദ്യം ചെയ്തതിലുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.












Click it and Unblock the Notifications