Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെലികോപ്റ്ററിൽ കയറാൻ തയ്യാറാവാതെ ആളുകൾ.. ചെങ്ങന്നൂരിലെ അമ്പരപ്പിക്കുന്ന കാഴ്ച

Recommended Video

cmsvideo
    ചെങ്ങന്നൂരിലെ അമ്പരപ്പിക്കുന്ന കാഴ്ച | OneIndia Malayalam

    ചെങ്ങന്നൂര്‍: അന്‍പതിനായിരത്തോളം ആളുകള്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സ്ഥലം എംഎല്‍എ സജി ചെറിയാന്‍ വെളിപ്പെടുത്തിയതോടെയാണ് കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ചെങ്ങന്നൂരിലേക്ക് നടന്നത്. എയര്‍ലിഫ്റ്റിംഗ് അടക്കം ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് ചെങ്ങന്നൂരില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഏഴ് പേരാണ് ചെങ്ങന്നൂരില്‍ മരണപ്പെട്ടിരിക്കുന്നത്. അതിനിടെ ഇവിടുത്തെ ചില കുടുംബങ്ങള്‍ രക്ഷാ പ്രവര്‍ത്തനവുമായി സഹകരിക്കുന്നില്ലെന്ന് നേവി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

    നാല് ദിവസത്തോളമായി വീടിന്റെ ടെറസിലും മറ്റും കഴിയുന്നവരടക്കം വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ ഭയം മൂലമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറാവാത്തത്. ചിലരാകട്ടെ ഭക്ഷണവും വെള്ളവും എത്തിച്ചാല്‍ മതി തങ്ങളിവിടെ തന്നെ കഴിഞ്ഞ് കൊള്ളാം എന്ന് പറയുന്നവരാണ്. എഴുപത് പേരെ ഉള്‍ക്കൊള്ളുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടുവെങ്കിലും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായത് എന്നും വ്യോമസേനയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷാ പ്രവര്‍ത്തനവുമായി ആളുകള്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    photo

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+