കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴക്കടവില്‍ സ്ത്രീകള്‍ക്ക് കുളിക്കാന്‍ പ്രത്യേക സമയം, ചെങ്ങന്നൂരിലെ ഈ തീരുമാനത്തിന് കാരണമെന്താ?

മഹാദേവര്‍ ക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴക്കടവിലാണ് സ്ത്രീകള്‍ക്ക് കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ചെങ്ങന്നൂര്‍: സ്ത്രീകള്‍ക്ക് കുളിക്കാന്‍ പ്രത്യേക സമയം നിശ്ചയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴക്കടവിലാണ് സ്ത്രീകള്‍ക്ക് കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരിലാണ് സ്ത്രീകളുടെ കുളിക്കാന്‍ പ്രത്യേക സമയം നിശ്ചയിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

മണ്ഡലകാലമായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനാലാണ് സ്ത്രീകള്‍ക്ക് കുളിക്കാന്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തിയതെന്നാണ് ബോര്‍ഡില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യമായാണ് മണ്ഡലക്കാലത്ത് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ച് സ്ത്രീകളുടെ കുളി സമയം നിയന്ത്രിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം

ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം

ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ടുകടവായ മിത്രപ്പുഴക്കടവിലാണ് ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

കാരണം, മണ്ഡലക്കാലത്തെ തിരക്ക്

കാരണം, മണ്ഡലക്കാലത്തെ തിരക്ക്

രാവിലെ 10 മണി മുതല്‍ 4 മണി വരെ മാത്രമേ ഇനി സ്ത്രീകള്‍ കുളിക്കാവൂ എന്നാണ് ബോര്‍ഡിലെ നിര്‍ദേശം. മണ്ഡലക്കാലത്തെ ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്താണ് ഈ നിയന്ത്രണമെന്നും ബോര്‍ഡില്‍ വിശദീകരണമുണ്ട്.

സ്ത്രീകള്‍ മാറിക്കൊടുക്കാറാണ് പതിവ്

സ്ത്രീകള്‍ മാറിക്കൊടുക്കാറാണ് പതിവ്

ആദ്യമായാണ് സ്ത്രീകള്‍ കുളിക്കുന്ന സമയം നിയന്ത്രിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിന് മുന്‍പ് മണ്ഡലക്കാലത്ത് തീര്‍ത്ഥാടകരെത്തുമ്പോള്‍ സ്ത്രീകള്‍ മാറിക്കൊടുക്കാറാണ് പതിവ്.

കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം

കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം

സ്ത്രീകള്‍ക്ക് പുഴക്കടവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. രണ്ട് കടവുകളുണ്ടെങ്കിലും ഒരു കടവില്‍ മാത്രമേ കുളിക്കാനുള്ള സൗകര്യമുള്ളു. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ സ്ത്രീകള്‍ക്ക് പ്രത്യേക സമയം നിശ്ചയിച്ചത് പ്രതിഷേധാര്‍ഹമാണെന്നാണ് ഒരു വിഭാഗം നാട്ടുകാരുടെ അഭിപ്രായം.

English summary
Chengannur; Temple Committee decided to implement special timings for women to bathe in the river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X