കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് സര്‍ക്കാരിന്റെ വാക്കല്ല, കഴുത്തില്‍ കയറിട്ട് ഭീഷണിയുമായി ചെങ്ങറ സമരക്കാര്‍ മരത്തിന് മുകളില്‍

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം; രണ്ട് വര്‍ഷത്തോളമായി സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടക്കുന്ന ചെങ്ങറ ഭൂസമരം മറ്റൊരു വഴിത്തിരിവിലേക്ക്. സമരത്തില്‍ ഇതുവരെ ഒരു തീരുമാനമാകാത്ത സ്ഥിതിയ്ക്ക് സമരക്കാര്‍ക്ക് കഴുത്തില്‍ കയറിടുക എന്നല്ലാതെ മറ്റൊരു വഴിയുമില്ല. ചെങ്ങറ പട്ടയ ഭൂമി അവകാശ സമിതി പ്രവര്‍ത്തകരായ മൂന്ന് പേരാണ് ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്.

ഇത്രക്കാലമായിട്ടും ചെങ്ങറ ഭൂസമരം എങ്ങുമെത്താത്തിനാലാണ് സമരക്കാര്‍ ഇങ്ങനൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. അവകാശ സമിതിയിലെ കണ്‍വീനര്‍ സുഗതനും മറ്റ് രണ്ട് പേരുമാണ് ഭീഷണിയുമായി മരത്തില്‍ കയറിയത്. 741 ദിവസമായി ഞങ്ങള്‍ സമരം ചെയ്യുന്നു. എന്നാല്‍ സമരത്തോട് യാതൊരു തരത്തിലുള്ള അനൂകൂല സമീപനവും കാണിക്കുന്നില്ല എന്നാതാണ് സമരക്കാര്‍ പറയുന്നത്.

chengara

മരത്തിന് ചുറ്റം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴുത്തില്‍ കയറ് ഇട്ടിരിക്കുന്നതുക്കൊണ്ട് തന്നെ സമരക്കാരെ അനുനയിപ്പിച്ച് താഴെ ഇറക്കുകയെ രക്ഷയുണ്ടായിരുന്നുള്ളു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ എത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരക്കാര്‍ താഴെ ഇറങ്ങിയത്. പ്രശ്‌നത്തിന് മുഖ്യമന്ത്രി ഇടപ്പെട്ട് പരിഹാരം കാണുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി.

സര്‍ക്കാര്‍ സമരക്കാരെ വിഢികളാക്കുകയാണെന്നാണ് ആക്ഷേപം. നേരത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞതാണ്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കണ്ടിട്ടില്ല.

English summary
chengara land struggle at thiruvanathapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X