Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് പിന്നാലെ മഞ്ജു വാര്യരും വെള്ളപ്പൊക്ക ബാധിതര്‍ക്ക് സഹായം നല്‍കി

ചെന്നൈ: മലയാളത്തിലേയും തമിഴിലേയും ഒട്ടുമിക്ക ചലച്ചിത്ര താരങ്ങളും ചെന്നൈയിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ, ചെന്നൈയിലെ ശക്തമായ മഴ താരങ്ങളെയും ബാധിച്ചു. സിനിമാ മേഖലയില്‍ നിന്നും ഒട്ടേറെ താരങ്ങള്‍ സഹായവാഗ്ദാനവുമായി ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. മലയാളത്തില്‍ നിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ആദ്യം എത്തിയത്.

മമ്മൂട്ടിക്ക് പിന്നാലെ പ്രശസ്തതാരം മഞ്ജു വാര്യരും തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്തി. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്ക് മഞ്ജു പണമാണ് നല്‍കിയത്. ഒരു ലക്ഷം രൂപയാണ് താരം തമിഴ്‌നാടിനു വേണ്ടി കൈമാറിയത്.

manju-warrier-in-love-with-ad-film-maker

ചെന്നൈ നടികര്‍ സംഘം പ്രസിഡന്റിന് ഒരു ലക്ഷം രൂപ മഞ്ജു നല്‍കി കഴിഞ്ഞു. സംസ്ഥാനത്തു നിന്ന് ആദ്യം സഹായവുമായി എത്തിയത് മഞ്ജു വാര്യരാണ്. അതേസമയം, മഴക്കെടുതിയില്‍ വീടുകള്‍ പോലും നഷ്ടപ്പെട്ടവരെ ചെന്നൈയിലെ സ്വന്തം വീട്ടിലേയ്ക്ക് അതിഥികളായി ക്ഷണിക്കുകയാണ് മമ്മൂട്ടി ചെയ്തത്.

ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി സ്വന്തം വീടും ദുരിതാശ്വാസത്തിനായി ഉപയോഗപ്പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. ദുരിത ബാധിതര്‍ക്ക് തന്റെ വീട്ടിലും അതിഥിയായി കഴിയാമെന്ന മമ്മൂട്ടിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+