ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണ്ണൂരില്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
പാലക്കാട്: ചൈന്നെ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. പാലക്കാട് ഭാഗത്ത് നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കടക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയില്‍. എന്ജിന് ഒഴികേയുള്ള രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറുകയായിരുന്നു.
ആര്‍ക്കും ഗുരതരമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായും തെന്നിമാറിയ ബോഗികള്‍ പഴയരീതിയിലാക്കിയ ശേഷം എത്രയും പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.

സിഗ്നല്‍ സംവിധാനം തകരാറിലായതിനാല്‍ ബദല്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തും. ബ്രേക് അപ് വാന്‍ ഉള്‍പ്പടെ അടിയന്തര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഗതാഗതം പുനസ്ഥാപിക്കല്‍ എത്രയും പെട്ടെന്ന് സാധ്യമാവും.
എന്ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പാളത്തില്‍ നിന്ന് മാറിയ ബോഗികള്‍ ഇടിച്ച് പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും. എസ്എസല്ആര് കോച്ചുമാണ് പാളം തെറ്റിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications