കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണ്ണൂരില്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Google Oneindia Malayalam News

പാലക്കാട്: ചൈന്നെ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. പാലക്കാട് ഭാഗത്ത് നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കടക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയില്‍. എന്‍ജിന്‍ ഒഴികേയുള്ള രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറുകയായിരുന്നു.

ആര്‍ക്കും ഗുരതരമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായും തെന്നിമാറിയ ബോഗികള്‍ പഴയരീതിയിലാക്കിയ ശേഷം എത്രയും പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.

train

സിഗ്നല്‍ സംവിധാനം തകരാറിലായതിനാല്‍ ബദല്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തും. ബ്രേക് അപ് വാന്‍ ഉള്‍പ്പടെ അടിയന്തര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഗതാഗതം പുനസ്ഥാപിക്കല്‍ എത്രയും പെട്ടെന്ന് സാധ്യമാവും.

എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പാളത്തില്‍ നിന്ന് മാറിയ ബോഗികള്‍ ഇടിച്ച് പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും. എസ്എസല്‍ആര്‍ കോച്ചുമാണ് പാളം തെറ്റിയത്.

English summary
chennai mangalore superfast mail derailed near shoranur railway station traffic disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X