കണ്ണന്താനം കേന്ദ്രമന്ത്രിയായത് കേരളത്തിന് ഗുണം ചെയ്യില്ല; കേരളത്തെ വഞ്ചിക്കുന്ന നടപടി, കളംമാറ്റി!
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ സ്വന്തം നാട്ടില്‍ നിന്നും സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണ് ഉചിതമെന്നുള്ള പ്രസ്താവന മുൻനിർത്തിയായരുന്നു രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.
ബീഫ് കഴിക്കരുതെന്നു ബിജെപി പറഞ്ഞിട്ടില്ലെന്നായിരുന്നു അൽഫോൺസ് കണ്ണന്താനം പറഞ്ഞത്. എന്നാൽ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം കളം മാറ്റിച്ചവിട്ടിയതെന്നാണ് ചെന്നിത്തലയുടെ ആരോപണം. അല്‍ഫോന്‍സ് കേന്ദ്ര ടൂറിസം മന്ത്രിയായത് കേരളത്തിനു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനു വിരുന്നൊരുക്കി മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാല്‍ കേരളത്തിനും വിനോദ സഞ്ചാരത്തിനും തിരിച്ചടിയുണ്ടാകുന്നതാണ് കേന്ദ്രമന്ത്രിയുടെ ആദ്യ പ്രസ്താവനയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കേരളത്തില്‍ എത്തുന്ന വിദേശികളായ വിനോദസഞ്ചാരികള്‍ അവരുടെ നാട്ടില്‍ ബീഫ് കഴിച്ചാല്‍ മതിയോ എന്ന് പിണറായി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യത മൗലികമാക്കിയ സുപ്രീം കോടതി വിധി ബീഫ് വിഷയത്തിലും ബാധകമാണെന്ന് കോടതി പറഞ്ഞതോടെ തിരിച്ചടി നേരിട്ട സംഘപരിവാറിന് കേന്ദ്രമന്ത്രിയുടെ ബീഫ് അനുകൂല പ്രസ്താവന വീണ്ടും പ്രഹരമായിരുന്നു. ഈ ഘട്ടത്തിലാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇഷ്ടക്കേട് തിരിച്ചറിഞ്ഞ് കണ്ണന്താനം കളം മാറ്റിയത്.












Click it and Unblock the Notifications