Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഉലകം ചുറ്റും വാലിബന്‍... പ്രധാനമന്ത്രിക്ക് ജനങ്ങളുടെ വികാരമറിയില്ലെന്ന് ചെന്നിത്തല...

സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണാനിരുന്ന സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതില്‍ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്.

ഉലകം ചുറ്റും വാലിബനായ നരേന്ദ്രമോദിക്ക് കേരളത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു.

rameshchennithala

കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി അപലപനീയമാണ്. പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം കൊണ്ട് കാര്യങ്ങള്‍ തീരുമാനമാകാത്തത് കൊണ്ടാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ദില്ലിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നിഷേധാത്മകമായ ഈ നടപടി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ലെന്നും, നിയമസഭ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+