നടി ആക്രമിക്കപ്പെട്ട സംഭവം!! അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രി!! വഴിതിരിച്ചു വിട്ടത് ഇങ്ങനെ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചത് പിണറായി ആണെന്നാണ് ചെന്നിത്തല പറയുന്നത്. സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് പിണറായി പറഞ്ഞതാണ് അന്വേഷണം വഴിതിരിച്ച് വിട്ടത് എന്നാണ് ചെന്നിത്തല പറയുന്നത്.

കേസിൽ അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറയുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തെ ബാധിച്ചുവെന്നും ചെന്നിത്തല പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയ വസ്തുതകൾ വച്ചാണ് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

chennithala

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ രണ്ട് എംഎൽഎമാരും ഒരു എംപിയും നടത്തിയ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. അമ്മ ജനറൽ ബോഡി യോഗത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് നടന്മാരും എംഎൽഎമാരുമായ മുകേഷും ഗണേഷും പ്രതികരിച്ചതിനെയാണ് ചെന്നിത്തല വ്യക്തമാക്കിയത്. കൂടാതെ എംപി കൂടിയായ ഇന്നസെന്റിന്റെ പരാമർശവും ചെന്നിത്തല ഇവിടെ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

English summary
chennithala against pinarayi on actress attack case.
Please Wait while comments are loading...