Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവിലിന്‍ കേസ് കോടതിയില്‍ വരുന്നുണ്ട്; സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടോയെന്ന് അറിയാമെന്ന്

തിരുവനന്തപുരം: മര്യാദയ്ക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മര്യാദയ്ക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സിഎജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് കാണാമെന്ന് രമേശി ചെന്നിത്തല പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ വരുന്നുണ്ട്. സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടോ എന്ന് അന്ന് അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 pinaraayichenni-

കെഎസ്ഇബിയുടെ കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെ എസ് ഇ ബി വന്‍ നഷ്ടത്തിലാന്നെന്നുപറഞ്ഞു ചാര്‍ജ് വര്‍ദ്ധനവു വരുത്തി ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിച്ചവരാണ് എസ്റ്റിമേറ്റ് തുകയുടെ 50 മുതല്‍ 70 ശതമാനം തുകയ്ക്ക് പദ്ധതികള്‍ നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഎസ്ഇബിയുടെ അടിസ്ഥാന നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കോട്ടയം ലൈന്‍സ് പദ്ധതിയുടേയും കോലത്തുനാട് പദ്ധതിയുടേയും കരാര്‍ നല്‍കിയിരിക്കുന്നത്. കെ എസ് ഇ ബിയിലെ എസ്സ്റ്റിമേറ്റുകള്‍ സാധാരണ ഗതിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എഞ്ചിനിയര്‍വരെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കുക.

എന്നാല്‍ ഈ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്‍ജിനീയറാണ് തയ്യാറാക്കിയതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ എസ്സ്റ്റിമേറ്റാകട്ടെ സാധാരണ നിരക്കിലും 60% ഉയര്‍ന്ന നിരക്കില്‍ സ്പഷ്യല്‍ റേറ്റ് ആയാണ് തയ്യാറാക്കിയത്. കിഫ്ബി എന്തുകൊണ്ട് സി എ ജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+