Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ അനുകൂലിക്കാനാവില്ല, തരൂരിനെ തള്ളി ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവെയ്ക്കാന്‍ ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 tharoorchenni

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശായിരുന്നു ആദ്യം മോദി അനുകൂല പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രസ്താവന. ജയറാമിന്‍റെ പ്രതികരണത്തിനെതിരെ നേതൃത്വം ശബ്ദം കടുപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മനു അഭിഷേക് സ്വിങ്വിയും തരൂരും ഉള്‍പ്പെടെയുള്ളവര്‍ രമേശിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരികയുള്ളൂ' എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ
മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചിരുന്നു. മോദി ചെയ്ത ചില കാര്യങ്ങള്‍ ജനമനസില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാം കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. നല്ലത് ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കണം. അപ്പോള്‍ മാത്രമേ വിമര്‍ശനങ്ങളിള്‍ വിശ്വാസ്യത കൈവരികയുള്ളൂവെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+