കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ പറഞ്ഞത് തോമസ് ചാണ്ടി പാലിക്കുമോ? എല്ലാം ചെന്നിത്തലയ്ക്ക് ബോധ്യമായി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം; മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞത് മന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ഒരു സെന്റ് ഭൂമിയിലെങ്കിലും കൈയ്യേറ്റം നടന്നതായി പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുമെന്നുമായിരുന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നത്.

പ്രമുഖ നിര്‍മാതാവിനെതിരേ മൂന്ന് നടിമാര്‍; ക്രൂരമായി പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍പ്രമുഖ നിര്‍മാതാവിനെതിരേ മൂന്ന് നടിമാര്‍; ക്രൂരമായി പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മാര്‍ത്താണ്ഡം കായലിലെ കൈയ്യേറ്റം ബോധ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇനി മന്ത്രി വാക്ക് പാലിക്കുമോ എന്നാണ് അറിയേണ്ടത്. തോമസ്ചാണ്ടിയുടെ കൈയ്യേറ്റം വ്യക്തമാക്കുന്ന തെളിവുകളും പുറത്തു വന്നിരുന്നു.

രാജി വയ്ക്കുമോ

രാജി വയ്ക്കുമോ

ഭൂമി കൈയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി വാക്ക് പാലിക്കുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. കൈയ്യേറ്റം ചെന്നിത്തലയ്ക്ക് ബോധ്യപ്പെട്ടാല്‍ രാജി വയ്ക്കും എന്നായിരുന്നു തോമസ് ചാണ്ടി സഭയില്‍ പറഞ്ഞത്.

സഭയില്‍ പറഞ്ഞത്

സഭയില്‍ പറഞ്ഞത്

ഒരു സെന്റ് ഭൂമി കൈയ്യേറിയതായി രമേശ് ചെന്നിത്തലയ്ക്ക് ബോധ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുമെന്നുമായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. ഭൂമി കൈയ്യേറ്റ വിവാദം പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയപ്പോഴായിരുന്നു ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നിത്തല പറഞ്ഞത്

ചെന്നിത്തല പറഞ്ഞത്

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ചിരുന്നു. കൈയ്യേറ്റം ബോധ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ തോമസ് ചാണ്ടി തയ്യാറാകുമോയെന്ന് ചെന്നിത്തല ചോദിച്ചിരുന്നു.

കളക്ടറുടെ റിപ്പോര്‍ട്ടും

കളക്ടറുടെ റിപ്പോര്‍ട്ടും

കൈയ്യേറ്റ വിവാദത്തില്‍ തുടക്കത്തില്‍ ഉ്‌ദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന ചാണ്ടി കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞു. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ കൈയ്യേറ്റവും ചട്ട ലംഘനവും നടന്നതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കളക്ടര്‍ക്ക് തെറ്റ്പറ്റി

കളക്ടര്‍ക്ക് തെറ്റ്പറ്റി

എന്നാല്‍ താന്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്നാണ് ചാണ്ടി ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് തോമസ് ചാണ്ടി പറയുന്നത്.

കൈയ്യേറ്റം സമ്മതിച്ച്

കൈയ്യേറ്റം സമ്മതിച്ച്

കൈയ്യേറ്റം സമ്മതിച്ച് തോമസ് ചാണ്ടി തന്നെ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയെന്നും മണ്ണ് നീക്കാന്‍ അനുവദിക്കണമെന്നും തോമസ് ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

തെളിവ് സഹിതം

തെളിവ് സഹിതം

ഏഷ്യാനെറ്റ് ന്യൂസ് ആണ് തെളിവ് സഹിതം തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ വിവാദം പുറത്തു കൊണ്ടു വന്നത്. ഇതിനു പിന്നാലെ ആലപ്പുഴയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിനു നേരെ ആക്രമണവും ഉണ്ടായി.

പിന്തുണച്ച് മുഖ്യമന്ത്രി

പിന്തുണച്ച് മുഖ്യമന്ത്രി

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിവാദത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ പ്രതികരണം നടത്തിയിട്ടില്ല. വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടും ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. എന്‍സിപി ദേശീയ നേതൃത്വവും തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്നുണ്ട്.

English summary
chennithala against thomas chandi land encroachment in marthandam lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X