കിഫ്ബി പണം സർക്കാർ പ്രചാരണങ്ങൾക്കായി ചെലവിടുന്നുവെന്ന് ചെന്നിത്തല; മറുപടിയുമായി കിഫ്ബി
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യം വെച്ച് ചട്ടങ്ങൾക്ക് വിരുദ്ധമായി കിഫ്ബിയുടെ പണം സർക്കാർ പ്രചാരണങ്ങൾക്ക് വേണ്ടി ചെലഴിക്കുകയാണെന്ന് രമേശ് ചെന്നിത്തല. പ്രവര്‍ത്തനങ്ങള്‍ക്കായി മസാല ബോണ്ടുകള്‍ വഴി 9.5 ശതമാനം പലിശയ്‌ക്കെടുത്ത പണമാണ് ഇങ്ങനെ വകമാറ്റുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
'സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ മേഖലയിലെ മുതല്‍ മുടക്ക്, പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്കായി നടത്തുന്ന പ്രോജക്റ്റുകള്‍ക്ക് സാമ്പത്തിക സഹായം നൽകാൻ, കിഫ്ബിക്കായി വിഭവങ്ങള്‍ സമാഹരിക്കുന്നതിനായി ഉപയോഗിച്ച ബോണ്ടുകൾ തിരിച്ചു പിടിക്കാൻ, സ്‌കീമില്‍ പറയുന്ന മറ്റ് ആവശ്യം നടപ്പാക്കാൻ എന്നിവയ്ക്കായി മാത്രമേ കിഫ്ബി ഫണ്ട് ഉപയോഗിക്കാനാകൂ. എന്നാല്‍ 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏതാണ്ട് 102 കോടിയാണ് കിഫ്ബി ഫണ്ടില്‍ നിന്ന് പരസ്യത്തിനായും സര്‍ക്കാര്‍ പ്രചരണത്തിനായും ചിലവാക്കിയത്.

ഇതില്‍ തെരഞ്ഞെടുപ്പ് വര്‍ഷമായ 2020-21 സാമ്പത്തിക വര്‍ഷം മാത്രം സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത് ഏതാണ്ട് 75 കോടി രൂപയാണ്. മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ മനസ്സിലാക്കാം. അത് സാധാരണയാണ്. പക്ഷേ പ്രമുഖ ചാനലുകളടക്കം വിവിധ മാധ്യമങ്ങളില്‍ സ്‌പോണ്‍സേര്‍ഡ് കണ്ടന്റുകള്‍ വരുത്താനായി ചെലവിട്ടത് 30 കോടിയാണ്. സീരിയലുകളിൽ പോലും സർക്കാർ കണ്ടന്‍റുകൾ കാഴ്ചക്കാർ അറിയാതെ കുത്തിനിറയ്ക്കുന്നു. കേരളീയം എന്ന മാമാങ്കത്തിന് മാത്രമായി 50 കോടി രൂപയും ഇക്കാലത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവഴിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യത്തെ മൂന്നു സാമ്പത്തിക വര്‍ഷം മാത്രം ഏതാണ്ട് 49 കോടി രൂപയാണ് സര്‍ക്കാര്‍ പ്രചരണ പരിപാടികള്‍ക്കായി ചിലവഴിച്ചത്. 2024 ലെ ആദ്യത്തെ ആറുമാസം മാത്രം ഏതാണ്ട് അഞ്ചു കോടിയും ചെലവഴിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല. പക്ഷേ ലഭിച്ച വിവരമനുസരിച്ച് 150 കോടിയിലേറെ രൂപ ഈ കാലഘട്ടത്തിലെ സര്‍ക്കാര്‍ പ്രചാരണവുമായി ബന്ധപ്പെട്ട് വകയിരുത്തിയിട്ടുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എന്നാൽ വസ്തുകൾ മനസിലാക്കാതെയാണ് ചെന്നിത്തലയുടെ ആരോപമെന്ന് കിഫ്ബി മറുപടി നൽകി. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രാഥമികമായി കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലയെന്നും ഇതിനായി ധനകാര്യവിപണിയിൽ കിഫ്ബിയുടെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും കിഫ്ബി വിശദീകരിച്ചു.
'അഡ്വർടൈസിങ്ങിനും മാർക്കറ്റിങ്ങിനുമായി ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആനുപതികമായി പണം ചെലവഴിക്കുന്നുമുണ്ട്.ഇതോടൊപ്പം പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം ഉണ്ടാക്കേണ്ടതുണ്ട്. കിഫ്ബിയുടെ തുടർച്ചയായുള്ള ബ്രാൻഡ് ബിൽഡിങ് ക്യാംപെയ്നുകൾ കൊണ്ടാണ് AA റേറ്റിങ് നില നിർത്താൻ കഴിയുന്നത്.ഇതൊന്നും മനസിലാക്കാതെയാണ് ചെന്നിത്തല വിമർശനം ഉയർത്തുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കിഫ്ബി വ്യക്തമാക്കി. കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ
'ബഹുമാനപ്പെട്ട എം എൽ എ ശ്രീ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ പത്ര സമ്മേളനത്തിൽ കിഫ്ബി പദ്ധതികളുടെ പരസ്യ പ്രചരണത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ആണ് ഈ പ്രതികരണം. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രാഥമികമായി കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഇതിനായി ധനകാര്യവിപണിയിൽ കിഫ്ബിയുടെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. അതിനനുസരിച്ചാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ കിഫ്ബിയെ റേറ്റ് ചെയ്യുന്നത്.
2018 മുതൽ ഇക്കാര്യങ്ങൾക്കായി കിഫ്ബിയുടെ ബ്രാൻഡിങ് മികച്ച രീതിയിൽ ചെയ്യണം എന്ന നയം കൈക്കൊണ്ടിരുന്നു. അഡ്വർടൈസിങ്ങിനും മാർക്കറ്റിങ്ങിനുമായി ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആനുപതികമായി പണം ചെലവഴിക്കുന്നുമുണ്ട്.
ഇതോടൊപ്പം പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം ഉണ്ടാക്കേണ്ടതുണ്ട്. സർക്കാർ തീരുമാനപ്രകാരം കിഫ്ബി ഈ ആവശ്യങ്ങൾക്കായുള്ള ഇൻഫ്രാസ്ട്രക്ചറും ഒരുക്കിയിട്ടുണ്ട്. ഇതു വഴി നടത്തിയ പ്രവർത്തനങ്ങൾക്ക് നല്ല ഫലമാണ് ലഭിച്ചിട്ടുള്ളത് എന്നതും അറിയിക്കട്ടെ. ഇന്ന് ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു സബ് സോവറിൻ ഏജൻസിയായി കിഫ്ബി മാറി. ദേശീയ തലത്തിൽ സമാന്തരമായി ഈ രീതിയിൽ ധനസമാഹരണം നടത്തുന്ന NHAl അടക്കമുള്ള മറ്റ് കേന്ദ്ര ഏജൻസികളും ഇത്തരത്തിലുള്ള ബ്രാൻഡ് ബിൽഡിങ് ക്യാംപെയിനുകൾ ചെയ്യുന്നുണ്ട്.
കിഫ്ബിയുടെ തുടർച്ചയായുള്ള ബ്രാൻഡ് ബിൽഡിങ് ക്യാംപെയ്നുകൾ കൊണ്ടാണ് AA റേറ്റിങ് നില നിർത്താൻ കഴിയുന്നത്. നിർഭാഗ്യവശാൽ മുൻ പ്രതിപക്ഷനേതാവ് കൂടിയായ ശ്രീ രമേശ് ചെന്നിത്തല ഇക്കാര്യങ്ങൾ മനസിലാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നത് .
ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ളത് ധന വിപണിയിൽ നിന്ന് ഫണ്ട് റെയ്സ് ചെയ്യുമ്പോഴുള്ള പലിശ നിരക്കിൽ കാൽശതമാനം വ്യത്യാസം വന്നാൽ തന്നെ കിഫ്ബിയുടെ കടമെടുപ്പിൽ വലിയ രീതിയിലുള്ള ലാഭമാണ് നേടാൻ കഴിയുന്നത്. ബ്രാൻഡിങ് ഇതിനു സഹായിക്കുന്നുണ്ട്.
ബഹു.രമേശ് ചെന്നിത്തല മസാല ബോണ്ടിൽ കിഫ്ബിയുടെ കടമെടുപ്പും പലിശ നിരക്കും വീണ്ടും പരാമർശിക്കുന്നുണ്ട്. ഇതുസംബന്ധമായി പല തവണ കിഫ്ബി വിശദീകരിച്ചിട്ടും അദ്ദേഹം അതു കൂട്ടാക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. മസാല ബോണ്ട് സംബന്ധമായി ഞങ്ങൾ വീണ്ടും പറയട്ടെ കമ്പോളത്തിലെ അക്കാലത്തെ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ആദായകരമായിട്ടാണ് കിഫ്ബി പണം സമാഹരിച്ചിട്ടുള്ളത് എന്ന് കാണാൻ കഴിയും. ഇത് അക്കാലത്ത് ധനകാര്യ വിദഗ്ധർ തന്നെ അംഗീകരിച്ചിട്ടുള്ളതാണ് .
ഇനി ചില വ്യക്തികളുടെ പേരെടുത്ത് പറഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്ക് കിഫ്ബി പണം ട്രാൻസ്ഫർ ചെയ്തതായി ആരോപണം ശ്രീ രമേശ് ചെന്നിത്തല ഉന്നയിക്കുന്നു. യഥാർത്ഥത്തിൽ ഇവരെല്ലാം PWD യുടെ അംഗീകൃത കോൺട്രാക്ടർമാരാണ്. സർക്കാരിൻ്റെ ഇ - ടെൻഡർ പോർട്ടൽ വഴി ഓപ്പൺ ടെൻഡറുകൾ അനുസരിച്ച് കരാർ പണികൾ ഏറ്റെടുത്ത ഇവർക്ക് നൽകിയ തുകയുടെ വിവരങ്ങൾ മാത്രമാണ് ശ്രീ രമേശ് ചെന്നിത്തല ഉപയോഗിച്ചിരിക്കുന്നത്.
ഒന്നു കൂടിപറയട്ടെ ഈ ആരോപണത്തിൽ പറയുന്നതുൾപ്പെടെയുള്ളതും അല്ലാത്തതുമായ ഒരു കരാറുകാരനെയും നിശ്ചയിക്കുന്നത് കിഫ്ബിയല്ല . അതതു വകുപ്പുകൾ തിരഞ്ഞെടുക്കുന്ന കരാറുകാരാണ് ഈ നിർമാണ പ്രവൃത്തികൾ ചെയ്യുന്നത്. ടെൻഡർ ഘട്ടം മുതൽ ഒരിടത്തും കരാറുകാരും കിഫ്ബിയും തമ്മിൽ നേരിട്ടുള്ള ബന്ധമില്ല . അത് അതത് വകുപ്പുകൾ നിശ്ചയിക്കുന്ന SPVകൾ ആണ് കരാറുകാരുമായി ഇടപ്പെടുന്നതും നിർമാണ നിർവഹണം നടത്തുന്നതും . SPV വഴി കരാറുകാർ കിഫ്ബിയിൽ സമർപ്പിക്കുന്ന ബില്ലുകൾ ഗുണപരിശോധനയുടെ അടിസ്ഥാനത്തിൽ പാസാക്കി വിടുക മാത്രമാണ് ഇതിൽ കിഫ്ബിയുടെ റോൾ . ഇക്കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരുന്നെങ്കിൽ ശ്രീ രമേശ് ചെന്നിത്തലയിൽ നിന്ന് ഇത്തരം ഒരു അടിസ്ഥാന രഹിതമായ ആരോപണം ഉണ്ടാകുമായിരുന്നില്ല', പോസ്റ്റിൽ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications