കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കാണാനും കരാറൊപ്പിടണം; നടക്കുന്നത് ഭരണകൂട ഭീകരത, ഷാജഹാന്‍ ഇര!!

ഗൂഢാലോചന ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ തന്നെ എന്തിന് വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

  • By Akshay
Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രിയെ കാണാന്‍ ജിഷ്ണുവിന്റെ കുടുംബത്തിന് കരാറൊപ്പിടേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനെ കാണാന്‍ സമയം അനുവദിക്കണമെന്നതാണ് കരാറിലുണ്ടായിരുന്ന വ്യവസ്ഥകളില്‍ ഒന്നെന്നും അദ്ദേഹം പരിഹസിച്ചു.

കെഎം ഷാജഹാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പമെത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ പ്രശ്‌നമായി മാറുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ഷാജഹാനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച ഷാജഹാന്റെ അമ്മ തങ്കമ്മയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

Ramesh Chennithala

ഗൂഢാലോചന ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ തന്നെ എന്തിന് വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടു മാത്രമാണെന്ന് കെ.എം ഷാജഹാന്‍ പറഞ്ഞിരുന്നു. അറസ്റ്റ് ഭരണഘടനാ ലംഘനമാണെന്നും ഷാജഹാന്‍ വ്യക്തമാക്കി. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കുകയാണ് ചെയ്യുന്നതെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു.

English summary
Ramesh Chennithala and Oommen Chandy on KM Shajahan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X