ചെന്നിത്തലയും സംഘവും പറഞ്ഞത് കേട്ട ബാലൻ രക്ഷപ്പെട്ടു ; അവഗണിച്ച പിണറായിയും ശൈലജയും പെട്ടു
കോട്ടയം: മെഡിക്കൽ പ്രവേശന പ്രതിസന്ധിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മെഡിക്കല്‍ പ്രവേശന നടപടികൾ അവതാളത്തിലാക്കിയതിനു പിന്നിൽ സർക്കാരും മാനേജ്മെൻറുകളും തമ്മിലുളള ഗൂഢാലോചനയാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രതിസന്ധിക്കു കാരണക്കാരിയായ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ചു മാസമായി പ്രതിപക്ഷം ഇക്കാര്യം നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചെന്നിത്തല പറയുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം കൂടുതൽ വഷളാക്കിയെന്നും ചെന്നിത്തല.

പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് മന്ത്രി എകെ ബാലൻ മാത്രം പ്രവർത്തിച്ചതിനാൽ പിന്നാക്ക വിഭാഗത്തിലെ കുട്ടികളുടെ പ്രവേശനത്തിൽ തടസങ്ങള്‍ ഉണ്ടായില്ലെന്ന് ചെന്നിത്തല പറയുന്നു.
രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് നിർണയം സംബന്ധിച്ച് ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാതെ സ്വാശ്രയ മാനേജ്മെൻറുകൾക്ക് സ്പോട്ട് അഡ്മിഷൻ എന്ന ലേലം വിളിക്കുകയായിരുന്നു സർക്കാരെന്ന് ചെന്നിത്തല പറഞ്ഞു. നീറ്റ് മെറിറ്റിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത പിണറായി സർക്കാർ സ്വാശ്രയ മാനേജ്മെന്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇപ്പോൾ സ്ഥലം വിട്ടിരിക്കുകയാണെന്നും കെഎസ് യുവിന് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യുന്നുണ്ടെന്നും ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ദൗത്യം സഭയ്ക്ക് അകത്തും പുറത്തും നിർവഹിക്കുമെന്നും ചെന്നിത്തല.
-
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications