കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയും സംഘവും പറഞ്ഞത് കേട്ട ബാലൻ രക്ഷപ്പെട്ടു ; അവഗണിച്ച പിണറായിയും ശൈലജയും പെട്ടു

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: മെഡിക്കൽ പ്രവേശന പ്രതിസന്ധിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മെഡിക്കല്‍ പ്രവേശന നടപടികൾ അവതാളത്തിലാക്കിയതിനു പിന്നിൽ സർക്കാരും മാനേജ്മെൻറുകളും തമ്മിലുളള ഗൂഢാലോചനയാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രതിസന്ധിക്കു കാരണക്കാരിയായ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.


കഴിഞ്ഞ അഞ്ചു മാസമായി പ്രതിപക്ഷം ഇക്കാര്യം നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചെന്നിത്തല പറയുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം കൂടുതൽ വഷളാക്കിയെന്നും ചെന്നിത്തല.

chennithala

പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് മന്ത്രി എകെ ബാലൻ മാത്രം പ്രവർത്തിച്ചതിനാൽ പിന്നാക്ക വിഭാഗത്തിലെ കുട്ടികളുടെ പ്രവേശനത്തിൽ തടസങ്ങള്‍ ഉണ്ടായില്ലെന്ന് ചെന്നിത്തല പറയുന്നു.

രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് നിർണയം സംബന്ധിച്ച് ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാതെ സ്വാശ്രയ മാനേജ്മെൻറുകൾക്ക് സ്പോട്ട് അഡ്മിഷൻ എന്ന ലേലം വിളിക്കുകയായിരുന്നു സർക്കാരെന്ന് ചെന്നിത്തല പറഞ്ഞു. നീറ്റ് മെറിറ്റിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത പിണറായി സർക്കാർ സ്വാശ്രയ മാനേജ്മെന്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇപ്പോൾ സ്ഥലം വിട്ടിരിക്കുകയാണെന്നും കെഎസ് യുവിന് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യുന്നുണ്ടെന്നും ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ദൗത്യം സഭയ്ക്ക് അകത്തും പുറത്തും നിർവഹിക്കുമെന്നും ചെന്നിത്തല.

English summary
chennithala criticise pinarayi government in self finance college entrance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X