കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ മന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല; പിണറായിക്കു മുന്നിൽ നാല് ആവശ്യങ്ങളുമായി ചെന്നിത്തല

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ തന്നെ വിമർശിക്കുന്നുണ്ട്. സ്വാശ്രയ മേഖലയിൽ നിന്ന് സർക്കാർ പാവപ്പെട്ടവരെ തൂത്തെറിഞ്ഞെന്നായിരു ചെന്നിത്തല പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ കോളേജ് പ്രവേശനം കേരളത്തിൽ ദുരന്തമായെന്ന് ചെന്നിത്തല വിമർശിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് 11 ലക്ഷം രൂപ ഈടാക്കാമെന്ന സുപ്രീംകോടതി വിധിയിലാണ് ചെന്നിത്തലയുടെ ഇടപെടൽ.

<strong>ഒരേ ഒരു ചോദ്യം, എല്ലാം മാറിമറിഞ്ഞു; ദിലീപിന് പുറത്തേക്കുള്ള വഴി അടഞ്ഞതിങ്ങനെ</strong>ഒരേ ഒരു ചോദ്യം, എല്ലാം മാറിമറിഞ്ഞു; ദിലീപിന് പുറത്തേക്കുള്ള വഴി അടഞ്ഞതിങ്ങനെ

നാല് ആവശ്യങ്ങളും ആറ് ചോദ്യങ്ങളും ചെന്നിത്തല സർക്കാരിനു മുന്നിലേക്ക് വച്ചു. 85 ശതമാനം നീറ്റ് മെറിറ്റിലും 15 ശതമാനം നീറ്റ് പട്ടിക അനുസരിച്ച് എൻആർഐയിലും പ്രവേശനം നടത്താൻ ലഭിച്ച സുവർണാവസരം മാനേജുമെന്റുകൾക്കു വേണ്ടി ഒത്തുകളിച്ച സർക്കാർ കളഞ്ഞുകുളിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു.

രൂക്ഷ വിമർശനം

രൂക്ഷ വിമർശനം

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ തന്നെ വിമർശിക്കുന്നുണ്ട്. സ്വാശ്രയ മേഖലയിൽ നിന്ന് സർക്കാർ പാവപ്പെട്ടവരെ തൂത്തെറിഞ്ഞെന്നായിരു ചെന്നിത്തല പറയുന്നത്.

വിദ്യാർഥികളുടെ ഭാഗം വാദിച്ചില്ല

വിദ്യാർഥികളുടെ ഭാഗം വാദിച്ചില്ല

കോടതിയിൽ വിദ്യാർഥികളുടെ ഭാഗം വാദിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് ചെന്നിത്തല പറയുന്നു. ഓഗസ്റ്റ് 30, 31 തീയതികളിൽ സ്പോട് അഡ്മിഷൻ വഴി വിദ്യാർഥികളെ കൊള്ളയടിക്കാൻ മാനേജ്മെന്റുകൾക്ക് വിട്ടു നൽകിയെന്നും ചെനനിത്തല പറയുന്നു.

ഗ്യാരന്റി നിൽക്കാൻ തയ്യാറായില്ല

ഗ്യാരന്റി നിൽക്കാൻ തയ്യാറായില്ല

സുപ്രീംകോടതി ആവർത്തിച്ച് ചോദിച്ചിട്ടും വിദ്യാർഥികൾക്ക് ഗ്യാരൻറി നിൽക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ലെന്ന് ചെന്നിത്തല ചോദിക്കുന്നു. മാനേജ്മെന്റുകളുടെ ഫീസ് നിർണയ രേഖകൾ സമയത്ത് ഹാജരാക്കാൻ രാജേന്ദ്ര ബാബു കമ്മിറ്റി ആവശ്യപ്പെടാത്തത് എന്തു കൊണ്ടാണെന്നും ചെന്നിത്തല ചോദിക്കുന്നു.

മറച്ചുവച്ചു

മറച്ചുവച്ചു

ഫീസ് നിർണയ രേഖകൾ മാനേജുമന്റുകൾ ഹാജരാക്കിയില്ലെന്ന കാര്യം സുപ്രീംകോടതിയിൽ എന്തു കൊണ്ട് പറഞ്ഞില്ലെന്നാണ് ചെന്നിത്തലയുടെ ചോദ്യം. അഞ്ച് ലക്ഷം രൂപ ഫീസ് നിർണയിച്ച് ഹൈക്കോടതി നൽകിയിട്ടും മാനേജ്മെന്റുകളുമായി എന്തിന് ചർച്ചയ്ക്ക് പോയെന്നും അന്ന് ചർച്ചയ്ക്ക് വന്ന ഏതെങ്കിലും മാനേജ്മെൻറുകൾ ഒപ്പമുണ്ടോയെന്നും ചെന്നിത്തല.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

മാനേജ്മെന്റുകളുടെ വാദം മുഴുവൻ കേട്ട ശേഷം ഹൈക്കോടതി പ്രഖ്യാപിച്ച വിധിയുടെ കാര്യം എന്തുകൊണ്ട് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞില്ലെന്ന് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ വർഷത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ 2016 ഡിസംബറിൽ തന്നെ ആരംഭിക്കാത്തത് എന്തുകൊണ്ടെന്നും ചെന്നിത്തല ചോദിക്കുന്നു.

പുനഃപരിശോധന ഹർജി

പുനഃപരിശോധന ഹർജി

സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ പുനഃ പരിശോധന ഹർജി നൽകണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് ഗ്യാരന്റി ഇല്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ചെന്നിത്തല പറയുന്നു.

അടിയന്തര നടപടി

അടിയന്തര നടപടി

ബാങ്ക് ഗ്യാരന്റി സർക്കാർ ഉറപ്പാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നു. അഞ്ച് ലക്ഷം രൂപ മാത്രം ഫീസ് വാങ്ങി പ്രവേശനത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറയുന്നു. ആരോഗ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ മുഖ്യമന്ത്രിയോടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ചെന്നിത്തല.

English summary
chennithala criticise pinarayi government in supreme court verdict on self finance medical entrance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X