കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനമന്ത്രിയുടേത്‌ ഉണ്ടയില്ലാ വെടി; ആരോപണം കടുപ്പിച്ച്‌ ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്‌ബി സിഎജി റിപ്പോര്‍ട്ട്‌ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ധന മന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കിനായി തരം താണെന്ന്‌ ചെന്നിത്തല വിമര്‍ശിച്ചു. പൊതുജന ശ്രദ്ധ തിരിക്കാന്‍ ധനമന്ത്രി കപടനാടകം നടത്തുകയാണ്‌ കിഫ്‌ബിയിലെ അഴിമതി പിടികൂടാനാായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നു. ധനമന്ത്രിയുടേത്‌ ഉണ്ടയില്ല വെടിയാണ്‌. നിയമസഭയെ ധന മന്ത്രി അവഹേളിച്ചെന്നും ചെന്നിത്തല വിമര്‍ശിച്ചു.

സിഎജി കരട്‌ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ചെന്നിത്തല ആവശ്യപ്പെട്ടു.ഐസക്ക്‌ ഉന്നം വെക്കുന്നത്‌ പിണറായിയേ ആണ്‌. ലാവലിന്‍ വീണ്ടും അദ്ദേഹം കൊണ്ടുവന്നു. ലാവലിന്‍ ബന്ധത്തില്‍ അഴിമതി ഒളിഞ്ഞ്‌ കിടപ്പുണ്ട്‌. ലാവലിന്‍ ഒന്നുകൂടി ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യമാണ്‌ അദ്ദേഹത്തിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. സഭയില്‍ വെക്കുന്നതിന്‌ മുന്‍പേ കിഫ്‌ബിയിലെ സിഎജി കരട്‌ റിപ്പോര്‍ട്ട്‌ വിവരങ്ങള്‍ ധനമന്ത്രി പുറത്തു വിട്ട അസാധാണ നീക്കം വഴിയൊരുക്കുന്നത്‌ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ്‌ .

chennithala

സിഎജി കരടി റിപ്പോര്‍ട്ട്‌ ധനമന്ത്രി പുറത്ത്‌ വിട്ട സംഭവത്തില്‍ രാഷ്ട്രപതിക്കടക്കം പരാതി നല്‍കാനും നിയമനടപടികള്‍ക്കുമാണ്‌ പ്രതിപക്ഷം ഒരുങ്ങുന്നത്‌. ഭരണഘടന ഉത്തരവാദിത്വം പാലിക്കാതെ റിപ്പോര്‍ട്ട്‌ ചോര്‍ത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശ ലംഘനത്തിന്‌ നിയമസഭാ സ്‌പീക്കര്‍ക്ക്‌ പരാതി നല്‍കും. കിഫ്‌ബിക്കെതിരായ നീക്കത്തില്‍ ശകതമായ നടപടികളുമായി മുന്നോട്ട്‌ പോകാന്‍ സര്‍ക്കാരും ഒരുക്കം തുടങ്ങി. വിയോജിപ്പറിയിക്കാനാണ്‌ ധനവകുപ്പ്‌ തീരുമാനം.

നേരത്തെ വിമര്‍ശനം ഉന്നയിച്ച ചെന്നിത്തലക്കെതിരെ ധന മന്ത്രി തോമസ്‌ ഐസക്ക്‌ രംഗത്തെ്‌ത്തിയിരുന്നു. നവകേരളം സൃഷിടിക്കാന്‍ യുഡിഎഫിന്റെ പദ്ധതി എന്താണെന്ന്‌ യുഡിഎഫ്‌ വ്യക്തമാക്കണമെന്ന്‌ തോമസ്‌ ഐസക്ക്‌ ആവശ്യപ്പെട്ടിരുന്നു. കിഫ്‌ബി ഉപയോഗിച്ച്‌ യുഡിഎഫ്‌ വായ്‌പ എടുത്തിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വീണിടത്തു കിടന്നു ഉരുളുന്നു. ചെന്നിത്തല കള്ളം പറച്ചില്‍ അവസാനിക്കണമെന്നും തോമസ്‌ ഐസക്ക്‌ ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും തോമസ്‌ ഐസക്കിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു

English summary
Chennithala criticize finance minister Thomas Isac for KIFB and CAG report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X