തനിക്കെതിരെ ഒരു കേസ് പോലുമെടുക്കാന്‍ സുധാകരനാകില്ലെന്ന് ചെന്നിത്തല, സുധാകരന് അധികാരം...
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കൊളെജ് വിഷയത്തില്‍ മന്ത്രി ജി സുധാകരതെിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിയ്‌ക്കെതിരെ ഒരു കേസ് പോലും എടുക്കാന്‍ ജി സുധാകരനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി പുറത്ത് വിടണം. സുധാകരന് അധികാരം തലയ്ക്ക് പിടിച്ചതാണെന്നും ചെന്നിത്തല.
ഹരിപ്പാട് മെഡിക്കല്‍ കൊളെജിന്റെ വിവിധ കരാറുകളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ 50 കേസെടുക്കാമെന്നും എന്നാല്‍ താന്‍ അതിന് മുതിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്.

ഹരിപ്പാട് അടക്കം ആലപ്പുഴയിലെ ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും താന്‍ ജയിക്കുമായിരുന്നെന്നും ജി സുധാകരന്‍ പറയുകയുണ്ടായി. ഹരിപ്പാട് മത്സരിച്ചിരുന്നെങ്കില്‍ രാവിലെ 9.30 ന് തന്നെ ജയിച്ചേനെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നില്ലെന്ന് പാര്‍ട്ടിയ്ക്ക് രേഖാമൂലം എഴുതി കൊടുത്തതാണ്. പാര്‍ട്ടി പറഞ്ഞതു കൊണ്ട് മാത്രമാണ് മത്സരിച്ചതതെന്നും ജി സുധാകരന്‍ പുന്നപ്രയില്‍ പറഞ്ഞു.












Click it and Unblock the Notifications