Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ശൈലജയ്ക്ക് രക്ഷയില്ല; രാജിവെക്കും വരെ സമരമെന്ന് ചെന്നിത്തല, സംരക്ഷിക്കുന്നത് അധാര്‍മ്മികം!

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ അനധികൃതമായി നിയമിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് മെമ്പറെ തട്ടികൊണ്ടു പോയതുള്‍പ്പെടെയുള്ള കേസില്‍ പ്രതിയായ ആളെയാണ് മന്ത്രി ബാലവകാശ കമ്മീഷനില്‍ നിയമിക്കാന്‍ ശ്രമിച്ചത്.

ഇതുവഴി മന്ത്രി ഈ സമൂഹത്തെ വഞ്ചിക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് മെമ്പറെ തട്ടികൊണ്ടു പോയതുള്‍പ്പെടെയുള്ള കേസില്‍ പ്രതിയായ ആളെയാണ് മന്ത്രി ബാലവകാശ കമ്മീഷനില്‍ നിയമിക്കാന്‍ ശ്രമിച്ചത്. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി രാജിവെച്ച് പുറത്തു പോകുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അധികാര ദുര്‍വിനിയോഗം

അധികാര ദുര്‍വിനിയോഗം

മന്ത്രി സ്വജനപക്ഷപാതവും, അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് കോടതി കണ്ടെത്തിയതിനാല്‍ തന്നെ ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ മന്ത്രിയ്ക്ക് അവകാശമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

രാജിവെച്ച് പുറത്ത് പോകണം

രാജിവെച്ച് പുറത്ത് പോകണം

ഒരു മന്ത്രിയെക്കുറിച്ച് കോടതി ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് ചരിത്രിത്തില്‍ ആദ്യമായാണ്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രി രാജിവെച്ച് പുറത്തു പോകുകയാണ് വേണ്ടെതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ ശക്തമായ പ്രതിഷേധം

നിയമസഭയില്‍ ശക്തമായ പ്രതിഷേധം

ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.

എംഎല്‍എമാരുടെ സത്യാഗ്രഹം

എംഎല്‍എമാരുടെ സത്യാഗ്രഹം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിപി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, എന്‍ ഷംസുദ്ദീന്, ടിവി ഇബ്രാഹിം എന്നിവര്‍ നിയമസഭ കവാടത്തിന് മുന്നില്‍ സത്യാഗ്രഹമിരിക്കുകയാണ്.

പ്രതിപക്ഷം നടുക്കളത്തില്‍ ഇറങ്ങി

പ്രതിപക്ഷം നടുക്കളത്തില്‍ ഇറങ്ങി

മെഡിക്കല്‍ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറി വലിച്ചെറിഞ്ഞിരുന്നു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുക്കളത്തില്‍ ഇറങ്ങിയിരുന്നു.

രാജി ആവശ്യത്തില്‍ അടിയുറച്ച് തന്നെ

രാജി ആവശ്യത്തില്‍ അടിയുറച്ച് തന്നെ

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതിനെതിരെ ഹൈക്കോടതി ഗുരുതര പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+