മന്ത്രിസഭ പുന:സംഘടന ചെന്നിത്തല അറിയില്ല
തിരുവനന്തപുരം: മകേരളത്തില്‍ മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുന:സംഘടന സംബന്ധിച്ച് ചര്‍ച്ചകളിലൊന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.
എന്നാല്‍ കെപിസിസി പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യമാണ്. താന്‍ കെപിസിസി പ്രസിഡന്റ് ആയിരിക്കെ തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ മന്ത്രിസഭ പുന:സംഘടനയോട് ഐ ഗ്രൂപ്പിനുള്ള വിമുഖതയാണ് ചെന്നിത്തലയുടെ പ്രസ്താവന തെളിയിക്കുന്നതെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മന്ത്രിസഭ പുന:സംഘടന അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നിലും ഹൈക്കമാന്റിന് മുന്നിലും കൂടുതല്‍ ശക്തനായിരിക്കുകയാണ്. കെബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും നീക്കങ്ങള്‍ നടക്കുന്നു. എന്നാല്‍ അതിനായി ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയെ രാജിവപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications