Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയ്ക്കറിയാം അടുത്തത് കേരളമാണ്, ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ; പരിഹാസവുമായി എംടി രമേശ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന ബി ജെ പി-കോണ്‍ഗ്രസ് വാക്‌പോര് രൂക്ഷമാക്കിയിരുന്നു. യാദവകുലം പോലെ ബിജെപി അടിച്ചുതകരും എന്നായിരുന്നു രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രസ്താവന. പിന്നാലെ തന്നെ വിമര്‍ശനവുമായി ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ചെന്നിത്തല യാദവരെ അപമാനിച്ചു എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇപ്പോഴിതാ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് എംടി രമേശും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് എംടി രമേശിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം..

വിനയത്തോടെ പറയട്ടെ

വിനയത്തോടെ പറയട്ടെ

ഭഗവാന്‍ അവതാര ലീലകള്‍ തുടങ്ങിയിട്ടെ യുള്ളുവെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോട് വിനയത്തോടെ പറയട്ടെ..! ധര്‍മ്മ സംസ്ഥാപനത്തിനായി അവതരിച്ച ശ്രീമാന്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി അവതാരലക്ഷ്യത്തിലേക്ക് ജൈത്രയാത്ര തുടരുകയാണ്,

അടുത്തത് കേരളമാണ്

അടുത്തത് കേരളമാണ്

ചെന്നിത്തലയ്ക്കറിയാം അടുത്തത് കേരളമാണ്, താനുള്‍പ്പെടെ കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയിലേക്ക് പോകണമോ രാഷ്ട്രീയം നിര്‍ത്തണമോയെന്ന ആശങ്കയില്‍ നിന്നാണ് യാദവകുലം നശിക്കുകയാണെന്നൊക്കെ പിച്ചും പേയും പറയുന്നത്. എനിക്ക് തോന്നുന്നത് ചെന്നിത്തല ഉറക്കത്തില്‍ പോലും മോദിയെ ഓര്‍ത്ത് ഞെട്ടിയുണരുന്നുണ്ടാകും,

യാദവകുലം നശിക്കും

യാദവകുലം നശിക്കും

ചെന്നിത്തല സൂചിപ്പിച്ച പോലെ യാദവകുലം നശിക്കും ഭഗവാന്‍ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങും പ്രപഞ്ചത്തില്‍ എല്ലാറ്റിനും സ്വഭാവിക അന്ത്യമുണ്ട്, പക്ഷെ ഇത് കോണ്‍ഗ്രസ്സിന്റെ അന്ത്യസമയമാണ്, എല്ലായിടത്തും കോണ്‍ഗ്രസ്സ് ഇല്ലാതായി,

കോണ്‍ഗ്രസ് നേതാക്കളുടെ കണക്ക്

കോണ്‍ഗ്രസ് നേതാക്കളുടെ കണക്ക്

കശ്മീര്‍ മുതല്‍ കന്യാകുമരി വരെ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും ലോകസഭയിലെ സീറ്റ് കണക്ക് നോക്കിയാല്‍ അത് ബോധ്യപ്പെടും, അനുദിനം ബി.ജെ.പിയിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കണക്ക് നോക്കിയാല്‍ അത് ബോധ്യപ്പെടും,

രഹസ്യമായി ചോദിച്ച് നോക്കു

രഹസ്യമായി ചോദിച്ച് നോക്കു

ഒന്നുമില്ലെങ്കില്‍ ചുറ്റും ഖദറിട്ട് നില്‍ക്കുന്ന അനുചര സംഘത്തോടും ഉപചാപക വൃന്ദത്തോടും രഹസ്യമായി ചോദിച്ച് നോക്കു അവരിലെത്ര പേര്‍ നാളെ ബി.ജെ.പിയാകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന്,

മഹാപ്രസ്ഥാനത്തിന്റെ ഭാഗം

മഹാപ്രസ്ഥാനത്തിന്റെ ഭാഗം

ബ്രിട്ടീഷുകാരോട് സന്ധി സംഭാഷണം നടത്താന്‍ ഏ.ഒ. ഹ്യും എന്ന ബ്രിട്ടിഷുകാരന്‍ ബീജാവാപം ചെയ്ത പ്രസ്ഥാനമല്ല ഇത് നാഗ്പൂരിലെ മോഹിതവാടെ സംഘസ്ഥാനില്‍ രാഷ്ട്രവൈഭവം എന്ന മഹത്തായ ലക്ഷ്യത്തോടെ പിറവികൊണ്ട മഹാപ്രസ്ഥാനത്തിന്റെ ഭാഗമാണ്,

Recommended Video

cmsvideo
    കേരള: സര്‍ക്കാരിനും സ്പീക്കര്‍ക്കും എതിരെ അഴിമതി - ധൂര്‍ത്ത് ആരോപണവുമായി പ്രതിപക്ഷനേതാവ്
    ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ

    ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ

    ആ പ്രസ്ഥാനത്തിന് പൂര്‍ത്തീകരിക്കാന്‍ വലിയൊരു ലക്ഷ്യമുണ്ട്, അതിനോട് ഐക്യപ്പെടാനെ നിങ്ങള്‍ക്ക് സാധിക്കു, ചെന്നിത്തലയ്ക്കും സ്വാഗതം, ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ,,, വിരാട് രൂപം കാണാന്‍ പോകുന്നതേയുള്ളു നേതാവേ !

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+