ചെന്നിത്തല വിഎസിന്റെ ഉപദേശം തേടാനെത്തി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് പ്രവേശിച്ചതിന് ശേഷം ആദ്യമായി രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച വൈകിട്ട് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പതിനഞ്ച് മിനിട്ടോളം വിഎസിനൊപ്പം ചെലവഴിച്ചാണ് ചെന്നിത്തല മടങ്ങിയത്.

ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണവും പ്രതിപക്ഷ നേതാവിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായാണ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പോയാല്‍ മാത്രമെ ഭരണം അര്‍ത്ഥപൂര്‍ണമാകുന്നുള്ളൂ. ഇക്കാര്യത്തില്‍ യോജിച്ച് മുന്നേറാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും വിഎസ് അച്യുതാനന്ദന്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാറിന് അുകൂല തീരുമാമാണെന്നും സിബിഐ അന്വേഷണത്തിന് സര്‍ക്കാറിന് പൂര്‍ണ സമ്മതമാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.












Click it and Unblock the Notifications