ഫോണ്‍ വിളിയില്‍ പിണറായിയെ പിന്നിലാക്കി ചെന്നിത്തല!! ബില്ല് കണ്ടാല്‍ ഞെട്ടും!! വിളിച്ചത്...

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മൊബൈല്‍ ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും കടത്തിവെട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയെല്ലാം ഫോണ്‍ ബില്ലുകള്‍ പുറത്തുവന്നപ്പോള്‍ ചെന്നിത്തലയാണ് തലപ്പത്തു നിന്നത്. സംസ്ഥാന സര്‍ക്കാരാണ് ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ ബില്ല് അടയ്ക്കുന്നത്. ഏപ്രില്‍ മാസത്തെ ബില്ല് അടച്ചതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുകും!! ബാറുകള്‍ തുറക്കുന്നു....ബാറുകളില്‍ ഇനി കള്ളും!!

പാശ്ചാത്യ സമ്മര്‍ദ്ദം ശക്തം; ചര്‍ച്ചകളും, ഖത്തര്‍ വഴങ്ങും? കടുത്ത നടപടിയുമായി യുഎഇ

1

ഏപ്രിലില്‍ ചെന്നിത്തല ഔദ്യോഗിക മൊബൈല്‍ നമ്പറില്‍ നിന്നു വിളിച്ച കോളുകള്‍ക്ക് 6,559 രൂപയാണ് സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനു അടച്ചത്. മുഖ്യമന്ത്രി പിണറായിക്ക് 1,068 രൂപയായിരുന്നു ഫോണ്‍ ബില്ല്.

2

ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിമാരില്‍ കൂടുതല്‍ ബില്ല് വന്നത് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. 3,550 രൂപയാണ് അദ്ദേഹത്തിന്റെ ബില്‍. ധനമന്ത്രി തോമസ് ഐസക്ക് 1999 രൂപയ്ക്കും നിയമമന്ത്രി എകെ ബാലന്‍ 1903 രൂപയ്ക്കും കോളുകള്‍ വിളിച്ചു. എന്നാല്‍ മന്ത്രിമാരില്‍ ഒമ്പതു പേര്‍ക്ക് മിനിമം നിരക്കായ 622 രൂപ മാത്രമേ വന്നിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്.

English summary
Kerala's ministers and mla's mobile phone bill revealed
Please Wait while comments are loading...