കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന്‍റെ കിറ്റ്, പെന്‍ഷന്‍ വിതരണത്തിനെതിരെ ചെന്നിത്തല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്‍റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള സര്‍ക്കാര്‍ തീരുമാനം പരാജയ ഭീതികൊണ്ടാണ്. ഒണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വോട്ട് നേടാനുള്ള സര്‍ക്കാര്‍ നടപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷന് പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്കൂള്‍ കുട്ടികള്‍ക്കുള്ള അരിവിതരണം സര്‍ക്കാര്‍ മനഃപ്പൂര്‍വം വൈകിപ്പിച്ചതിന് ശേഷം ഇപ്പോള്‍ വിതരണം വിതരണം ചെയ്യുകയാണ്. ഇതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. അതിനെതിരായി തുടങ്ങിവെച്ച നടപടികളുമായി ശക്തമായ മുന്നോട്ട് പോവും. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിക്ക് പുറമെ കോടതിയെ സമീപിക്കിനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

rameshchennithala

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

എല്‍ഡിഎഫ് ഇടത് സംഘടയിലെ ഉദ്യോഗസ്ഥരെ വെച്ച് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തുകയായിരുന്നു. ഈ ഉദ്യോഗസ്ഥരെ കണ്ടെത്തി സസ്പെന്‍റ് ചെയ്യണം. ഇരട്ട വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. വോട്ടർപട്ടിക മുഴുവൻ പരിശോധിക്കണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

English summary
Chennithala opposes governments kit, pension distribution; To lodge complaint with Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X