Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ടപകടം:സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ധനസഹായവും ലഭ്യമാക്കും.ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി വാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ramesh-chennithala

സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.ജില്ലാ ഭരണകൂടം അനുമതി നല്‍കാതെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത്.വെടിക്കെട്ടു നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ വെടിക്കെട്ടിനെതിരെ ദുരന്തസാധ്യത ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ക്ഷേത്രാചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് ഒഴിവാക്കാന്‍ ക്ഷേത്രക്കമ്മിറ്റി തയ്യാറാവാത്തതാണ് ദുരന്തത്തിലേക്കു നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+