സിപിഎമ്മാണ് ബിജെപിയുടെ ഒക്കച്ചങ്ങായി..... അവരുടെ തലതൊട്ടപ്പനാണ് പിണറായിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് ബിജെപിയുടെ ഒക്കച്ചങ്ങായിയാണെന്ന് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയും പ്രതിപക്ഷ നേതാവ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസല്ല, സിപിഎമ്മാണ് ബിജെപിയുടെ ഒക്കച്ചങ്ങായിയെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യാതൊരു പ്രസക്തിയും ഇല്ലാതിരുന്ന ബിജെപിക്ക് മാന്യത ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബിജെപിയുടെ തലത്തൊട്ടപ്പനാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. സര്‍വകക്ഷി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മുഖ്യമന്ത്രി പുകഴ്ത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ വെച്ച് കോടിയേരിയെയും ശ്രീധരന്‍പിള്ള പുകഴ്ത്തി. സിപിഎം ഈ വീടിന്റെ ഐശ്വര്യം എന്ന് ബിജെപി ഓഫീസിന് മുന്നില്‍ ശ്രീധരന്‍പിള്ള എഴുതി വെച്ചാലും അദ്ഭുതമില്ല. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും കൂട്ടുകച്ചവടം നടത്തുകയാണ്. ശബരിമലയില്‍ സിപിഎമ്മിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബിജെപിയെ ശക്തിപ്പെടുത്തി ജനാധിപത്യ ചേരിയെ ദുര്‍ബലപ്പെടുത്താനും ഭിന്നിപ്പിക്കാനുമാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തെയും അവര്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എല്ലാത്തിനും കാരണക്കാരന്‍ മുഖ്യമന്ത്രിയാണ് എന്തുകൊണ്ടാണ് നിരോധനാജ്ഞ പിന്‍വലിക്കാത്തത്. ഭക്തര്‍ക്ക് കൂട്ടമായി പോകാനുള്ള സൗകര്യം എന്തുകൊണ്ട് നല്‍കുന്നില്ല. ഇതിനൊക്കെ സര്‍ക്കാര്‍ മറുപടി നല്‍കണം. ഭക്തരുടെ എണ്ണം ഇത്തവണ രണ്ട് ലക്ഷത്തില്‍ താഴെയായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.












Click it and Unblock the Notifications