Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദങ്ങൾ പാടില്ല;ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും ചെന്നിത്തല

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ വലിയ തോതിലുള്ള ആഹ്‌ളാദ പ്രകടനങ്ങല്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആഹ്‌ളാദ പ്രകടനങ്ങളുടെ ആവശ്യമില്ല. ലോക് ഡൗണ്‍ പാടില്ല, എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

chennithala

വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നം ഉണ്ടെങ്കില്‍ നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാനാവുന്നതേയുള്ളു. ഒന്നാം ഘട്ടത്തിൽ എന്ന പോലെ രണ്ടാം ഘട്ടത്തിലും സര്‍ക്കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കും.

സര്‍ക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതില്‍ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ സഹകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുമ്പോള്‍, നമുക്ക് ഏറ്റവും അവശ്യമായ കാര്യം, ജനങ്ങളുടെ സഹകരണം ആണ്. അതിനായി ജനങ്ങളുടെ വിശ്വാസം നേടുക എന്നത് പരമ പ്രധാനമാണ്.അതുകൊണ്ട്, ജനങ്ങള്‍ക്ക് പരിഭ്രാന്തി ഉണ്ടാകുന്ന ഒരു പ്രവൃത്തിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, മാധ്യമങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അവശ്യമായ വാക്‌സിന്‍ നമുക്ക് ലഭിക്കുന്നില്ല. വാക്‌സിന്‍ പണം നല്‍കി വാങ്ങണ്ട സ്ഥിതിയുമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കേന്ദ്രം നമുക്ക് ആവശ്യമായ വാക്‌സീന്‍ സൗജന്യമായി നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തിന്റെ വാക്‌സീന്‍ പോളിസി ശരിയല്ല.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ഇത്തവണത്തെ ബഡ്ജറ്റില്‍ സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനുള്ള തുക ആ നിലലയക്ക് സി.പി.എം പ്രഖ്യാപിച്ച വാക്‌സീന്‍ ചലഞ്ചിന്റെ ആവശ്യമില്ല. ഏതായാലും ഇത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്‍ു.

Recommended Video

cmsvideo
    Ramesh Chennithala says Celebrations should be banned on Election result day

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+