ശൈലജ രാജിവച്ചേ മതിയാവൂ...സര്‍ക്കാരിന്റെ മൗനത്തില്‍ അദ്ഭുതമെന്ന്!!
സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ പ്രതിക്കൂട്ടിലായ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷവമിര്‍ശനം. മന്ത്രി സ്വന്തം താല്‍പ്പര്യങ്ങളും രാഷ്ട്രീയ താല്‍പ്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. പൊതുതാല്‍പ്പര്യം മാനിക്കാത്ത ശൈലജയുടെ രാജി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി കോടതിയില്‍ വിമര്‍ശനം നേരിട്ടിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ശൈലജയ്‌ക്കെതിരേയുടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് മന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചത്.

നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തി കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ ശൈലജ അപമാനിതനായിരിക്കുകയാണ്. പ്രതിപക്ഷം വിഷയം ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ പ്രവേശനത്തില്‍ മുഴുവന്‍ പ്രവേശന നടപടികളും പ്രഖ്യാപിച്ചത് കോടതിയാണെന്നു ഇതു സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications