മുരളീധരന്‍ പറയുന്നതെന്തുകൊണ്ടാണെന്ന് മനസിലായി; വികാരത്തെ മാനിക്കുന്നെന്ന് ചെന്നിത്തല
മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്റും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് തങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തിരുവന്തപുരം: കെ മുരളീധരന്റെ വിമര്‍ശനങ്ങളെ രണ്ടുകൈയുംനീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി എംഎം മണി രാജിവെക്കുന്നതുവരെ യുഡിഎഫ് സമരം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്റും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് തങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം കൂടുതല്‍ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമര്‍ശനമാണ് മുരളീധരന്‍ നടത്തിയതെന്നും അദേദഹം പറഞ്ഞു.

കൊലക്കേസ് പ്രതി മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ല. റേഷന്‍ വിതരണത്തിലെ സ്തംഭനത്തിനെതിരെയും പ്രക്ഷോഭം ഉണ്ടാകും. അടുത്ത ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം സമരപരിപാടികള്‍ക്ക് രൂപം നല്‍കും. യുഡിഎഫിന് സ്വന്തം ശൈലിയുണ്ട്, സമരത്തിന്റെ കാര്യത്തിലും അത് ബാധകമെന്നും യുഡിഎഫിലും കോണ്‍ഗ്രസിലും പ്രശ്‌നങ്ങളില്ല, പ്രശ്‌നമുണ്ടാക്കുന്നത് ചാനലുകളെന്നും ചെന്നിത്തല അറിയിച്ചു.












Click it and Unblock the Notifications