കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം സർക്കാരിന്റെ ഒത്തുകളി: സ്വാശ്രയത്തിൽ പരിഹാരം തേടി ചെന്നിത്തല ഹൈക്കോടതിയിലേക്ക്

സ്പോട്ട് അഡ്മിഷന്‍ സർക്കാരും മാനേജ് മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. മാനേജ് മെന്റുകൾക്ക് പണം സമ്പാദിക്കാനുള്ള മാർഗമാണ് സ്പോട്ട് അഡ്മിഷനെന്നും ചെന്നിത്തല ആരോപിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തൃശൂർ : സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകി. അഞ്ച് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സംസ്ഥാന സർക്കാർ നൽകണമെന്ന ആവശ്യം ചെന്നിത്തല കോടതിയിൽ ഉന്നയിക്കും.

chennithala

സ്പോട്ട് അഡ്മിഷന്‍ സർക്കാരും മാനേജ് മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. മാനേജ് മെന്റുകൾക്ക് പണം സമ്പാദിക്കാനുള്ള മാർഗമാണ് സ്പോട്ട് അഡ്മിഷനെന്നും ചെന്നിത്തല ആരോപിക്കുന്നു. സർക്കാരിന്റെ പിടിപ്പുകേടാണ് എല്ലാത്തിനും കാരണമെന്നും ചെന്നിത്തല പറഞ്ഞു.

എൻആർഐ സീറ്റിൽ വാങ്ങുന്ന അഞ്ച് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടയായി നൽകണമെന്നാണ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വാശ്രയ കോളേജ് പ്രവേശനം കേരളത്തിൽ ദുരന്തമായെന്ന് ചെന്നിത്തല വിമർശിച്ചു.

English summary
chennithala submitt plea in highcourt on self finance college issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X