Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം മറന്ന് ചെന്നിത്തല ഇനി പിണറായിക്കൊപ്പം നിൽക്കും!! കാരണം ഇതാണ്!!

പകർച്ചപ്പനി വ്യാപിക്കുന്നത് തടയുന്നതിന് സംസ്ഥാനത്തെങ്ങും മൂന്ന് ദിവസത്തെ ശുചീകരണ പ്രവർ‌ത്തനങ്ങൾ നടത്താനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു.

തിരുവനന്തപുരം: പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ വിമർശനങ്ങൾ അവസാനിപ്പിച്ച് പിണറായി സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പകർച്ചപ്പനി വ്യാപിക്കുന്നത് തടയുന്നതിന് സംസ്ഥാനത്തെങ്ങും മൂന്ന് ദിവസത്തെ ശുചീകരണ പ്രവർ‌ത്തനങ്ങൾ നടത്താനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് ചെന്നിത്തലപറഞ്ഞു. വാർത്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

chennithala

ഞായറാഴ്ച മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം ശുചീകരണ യജ്ഞം ആയിരുന്നുവെന്നും അത് മുഖ്യമന്ത്രി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫ് എംഎൽഎമംാർ അവരവരുടെ മണ്ഡലത്തിൽ‌ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് താൻ നേതൃത്വം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പനി നിയന്ത്രിക്കുവാനായി ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിക്കേണ്ടിയിരുന്നുവെന്നും കുറച്ച് വൈകിയെങ്കിലും സർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചത് നന്നായി എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പകർച്ചപ്പനി പടർന്നു പിടിക്കുന്നതിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+