രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി, ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു
കണ്ണൂര്‍: ലിഫ്റ്റില്‍ കുടുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റിലാണ് ചെന്നിത്തല കുടുങ്ങിയത്. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അരമണിയ്ക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ ചെന്നിത്തലയെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ചെന്നിത്തലയ്‌ക്കൊപ്പം മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍, ഡിസിസി സെക്രട്ടറി സികെ ശ്രീധരന്‍, പിഎ അഷ്‌റഫലി തുടങ്ങിയവരും ഉണ്ടായിരുന്നു.

സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനായി ഉച്ചയ്ക്ക് 11 മണിയ്ക്കാണ് ചെന്നിത്തല എത്തിയത്. യോഗം നടക്കുന്ന മൂന്നാം നിലയിലേയ്ക്ക് പോകാനായി ലിഫ്റ്റില്‍ കയറിയപ്പോഴാണ് സംഭവം.
വൈദ്യുതി നിലച്ചതാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. ഈ സമയ്ത്ത് രണ്ടാം നില പകുതി കഴിഞ്ഞിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റുള്ള സംവിധാനങ്ങളോ കെട്ടിടത്തിലില്ലാത്തതിനാല്‍ അരമണിയ്ക്കൂറോളം കഴിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications