കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം രാജിവെക്കേണ്ടത് പിണറായിയെന്ന് ചെന്നിത്തല;ഇതുകൊണ്ടൊന്നും പ്രതിസന്ധി തീരില്ലെന്ന് ഉമ്മൻചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ന്റെ സ്ഥാനമാറ്റം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാസ്തവത്തില്‍ മുഖ്യമന്ത്രിയാണ് ആദ്യം രാജി വെക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും അതോടൊപ്പം തന്നെ ഡോളര്‍ കൈമാറ്റവും ഉള്‍പ്പെടെയുള്ളത് നടന്നത്. ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അപ്പോൾ ആദ്യം മുഖ്യമന്ത്രി പിണറായി ആയിരുന്നു രാജി വെക്കേണ്ടത്.

 09-ramesh-chennith

പാര്‍ട്ടി സെക്രട്ടറി മുന്‍പും ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോയിരുന്നു. അന്നൊന്നും പാർട്ടി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. അദ്ദേഹം തുടരുകയാണ് ചെയ്തത്. ഇപ്പോള്‍ പൊടുന്നനെ രാജിവെക്കുന്നത് പാര്‍ട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് എന്ന് കരുതേണ്ടി വരും. ഇതുപോലൊരു പ്രതിസന്ധിയും അവസ്ഥയും മാർക്കിസ്റ്റ് പാര്‍ട്ടിക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ ഗുരുതരമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനം ഒഴിഞ്ഞത് കൊണ്ടുമാത്രം കാര്യമില്ല. മുഖ്യമന്ത്രി രാജിവെച്ച് ഒരു മാതൃകയാണ് കാട്ടേണ്ടത്. അദ്ദേഹം ഇനിയത് ചെയ്തില്ലായെങ്കിൽ ഇതിനെക്കാള്‍ കൂടുതല്‍ അപമാനം സഹിച്ചുകൊണ്ട് പുറത്തു പോകേണ്ട അവസ്ഥ കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്ന് കച്ചവടമായിരുന്നു പാർട്ടി സെക്രട്ടറി നടത്തിക്കൊണ്ടിരുന്നത്.
പാര്‍ട്ടി വേറെ മകന്‍ വേറെ എന്നായിരുന്നു നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല രണ്ടും ഒന്നാണെന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരുന്നു. മകന്‍ തെറ്റു ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം എന്നാണ് ചോദിച്ചിരുന്നത്. ഇപ്പോള്‍ അത് മാറിയല്ലോ,ഉത്തരവാദിത്തം ഉണ്ടെന്ന് സമ്മതിച്ചല്ലോ. ആളുകളെ കബളിപ്പിക്കുന്ന ഈ പരിപാടി സിപിഎം അവസാനിപ്പിക്കണം.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ പാര്‍ട്ടിയും സര്‍ക്കാരും ദുഷിച്ചുനാറിയ ഒരു കാലഘട്ടം ഉണ്ടാകില്ല. ഇനിയും നിങ്ങൾക്ക് ജനങ്ങളെ കളിപ്പിക്കാൻ സാധ്യമാകില്ല. ഈ അധോലോക പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് ജനവിധി തേടാന്‍ തയ്യാറാവുകയാണ് വേണ്ടത്. അതിന് പകരം മുട്ടാപോക്ക് ന്യായം പറഞ്ഞ് മുന്നോട്ട് പോകാനാണ് പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.അതേസമയം കോടയേരിയുടെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു.വൈകിയെടുത്ത തിരുമാനമാണെങ്കിലും നന്നായി.എന്നാൽ കോടിയേരിയുടെ രാജികൊണ്ടൊന്നും പ്രതിസന്ധികൾ തീരില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

English summary
Chennithala urges CM to resign first; Oommen Chandy said that this will not end the crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X