കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത്ഷായും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല

Google Oneindia Malayalam News

കോഴിക്കോട്: യുഎപിഎ ചുമത്തി ജയിലിടച്ച അലനും താഹയും മാവോയിസ്റ്റുകൾ ആണെങ്കിൽ മുഖ്യമന്ത്രി തെളിവ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തീരങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. താഹയുടേയും അലന്‍റേയും വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്നത് തിരിച്ചറിയാൻ അലന്റെയും താഹയുടെയും കാര്യം പരിശോധിച്ചാൽ മതി. ഇരുവരും ഇരുമ്പഴിക്കുള്ളിലായിട്ട് മൂന്ന് മാസമാകുന്നു. സാധാരണഗതിയില്‍ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്.

chennialen

മനുഷ്യാവകാശ പ്രശ്നമെന്ന നിലയിലാണ് കേസില്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം അലന്‍റേയും താഹയുടേയും വീടികളില്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും സന്ദര്‍ശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുനീര്‍ ചോദിച്ചു.

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട; ആരിഫ് ഖാനെ തള്ളി സദാശിവംകേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട; ആരിഫ് ഖാനെ തള്ളി സദാശിവം

കൊടുംതണുപ്പിൽ പുലർച്ചയ്ക്കു പോലും അയ്യായിരത്തോളം പേർ, പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രംകൊടുംതണുപ്പിൽ പുലർച്ചയ്ക്കു പോലും അയ്യായിരത്തോളം പേർ, പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം

ഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപംഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപം

English summary
Chennithala visits Alen and Thaha's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X