കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബൽറാമിന് പോലീസ് സംരക്ഷണം നൽകണമെന്ന് ചെന്നിത്തല; ഡിജിപിക്ക് കത്ത് നൽകി...

വിടി ബൽറാമിന്റെ പൊതുപരിപാടികളിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തൃത്താല എംഎൽഎ വിടി ബൽറാമിന് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. വിടി ബൽറാമിന്റെ പൊതുപരിപാടികളിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

സമൂഹമാധ്യമത്തിൽ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ വിടി ബൽറാമിനെ സിപിഎം പ്രവർത്തകർ കായികമായി അക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതുപരിപാടികളിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ എംഎൽഎ എന്ന നിലയിലുള്ള കർത്തവ്യം നിർവഹിക്കുന്നതിന് അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകണമെന്നാണ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

vtbalram

മലപ്പുറത്തെ ചരിത്ര ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ കൊല്ലുമെന്ന് ഭീഷണി! വിമർശനം വേണ്ടെന്ന്..മലപ്പുറത്തെ ചരിത്ര ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ കൊല്ലുമെന്ന് ഭീഷണി! വിമർശനം വേണ്ടെന്ന്..

ഉത്തരേന്ത്യൻ സംഘപരിവാർ നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾക്ക് സമാനമായ രീതിയിലാണ് ബൽറാമിനെതിരെ സിപിഎം നേതാക്കൾ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി. ഈ നിയമലംഘനങ്ങൾക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയും ഒരു നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹത്തിന്റെ കടമ നിർവഹിക്കുന്നതിന് പോലീസ് സംരക്ഷണം നൽകുകയും വേണമെന്നാണ് ചെന്നിത്തല ഡിജിപിക്ക് നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്.

മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ... സിപിഎം നേതാക്കളുടെ മക്കൾ ഇവിടെയൊക്കെയാണ്....മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ... സിപിഎം നേതാക്കളുടെ മക്കൾ ഇവിടെയൊക്കെയാണ്....

English summary
chennithala wants police protection for vt balram mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X