കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ശല്യക്കാരനായ വ്യവഹാരിയെന്ന് ചെന്നിത്തല

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്.

പരമോന്നത കോടതി തള്ളിയ കേസില്‍ ഹര്‍ജി പോയ വി എസ് അച്യുതാനന്ദന്‍ ശല്യക്കാരനായ വ്യവഹാരിയാണെന്ന് ചെന്നിത്തല പറഞ്ഞു. ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

ramesh-chennithala

സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി എസ് ഇപ്പോള്‍ ഹര്‍ജി നല്‍കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. വി എസിന്റെ ഹര്‍ജിക്ക് ജനം കടലാസിന്റെ വില പോലും കല്‍പിക്കില്ല. ആര്‍ജവമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് പ്രതിപക്ഷം സഹകരിക്കണം. അന്വേഷണ കമ്മീഷന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ ഒരു തെളിവുപോലും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം കളികള്‍ കളിക്കുന്നത്- ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളും സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് ഹൈക്കോടതയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്ന അന്വേഷിക്കണമെന്നും വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രതികള്‍ ചെലവഴിച്ച പണത്തിന്റെ ഉറവിടം കണ്ടത്തണമെന്നും വി എസ് ആവശ്യപ്പെടുന്നുണ്ട്.

English summary
Ramesh Chennithala has demanded that V S Achuthanandan be declared as a nuisance by courts. Ridiculing VS for approaching the High Court with a plea in a case that was rejected by the Supreme Court, Chennithala said that VS had made the plea with an eye on the elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X