തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ചെന്നിത്തല അറിഞ്ഞ് തന്നെ, അപ്പോള്‍ നുണപറഞ്ഞതാര്?
തിരുവനന്തപുരം: ഐജി ടോമിന് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച ഫയല്‍ ചെന്നിത്തല കണ്ടിരുന്നുവെന്നും മുഖ്യമന്ത്രി.
ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോംമിന് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദന കേസിലും അനുവാദമില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തിലും തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയതാണ് വിവാദമായത്.

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചെന്നിത്തലയുടെ എതിര്‍പ്പ് അവഗണിച്ചാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭ തീരുമാനിച്ച കാര്യം അറിയില്ലെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വയനാട്ടില്‍ പറഞ്ഞത് .
മുഖ്യമന്ത്രി പറഞ്ഞതാണോ സത്യം, അതോ ചെന്നിത്തല പറഞ്ഞതാണോ സത്യം എന്നാണ് ഇനി പുറത്ത് വരേണ്ടത് . ടോമിന് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനെ ചീഫ് സെക്രട്ടറിയും എതിര്‍ത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications